Around us

കേരളത്തില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് തുടങ്ങാന്‍ ആര്‍എസ്എസ് ; ഇസ്ലാം മതസ്ഥരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനെന്ന് വിശദീകരണം 

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം സമൂഹത്തിന്റെ രോഷം രൂക്ഷമാകുന്നതിനാല്‍ സംസ്ഥാനത്ത് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആര്‍എസ്എസ്. ഇതിനായി സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചു. മുസ്ലിം സമുദായത്തില്‍ വേരുറപ്പിക്കുകയാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനാണ് രാഷ്ട്രീയ മഞ്ച് എന്നാണ് പ്രസിഡന്റ് ഡോ. ഉമ്മര്‍ ഫാറൂഖിന്റെ വിശദീകരണം.

വൈകാതെ സംസ്ഥാന കമ്മിറ്റി വിപുലപ്പെടുത്തുമെന്നും കീഴ്ഘടകങ്ങളുടെ രൂപീകരണവുമുണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിക്കുന്നു. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ കേരള ഘടകത്തിന്റെ ചുമതലയിലുള്ള പ്രഭാരിയും ദേശീയ കണ്‍വീനറുമായ മുഹമ്മദ് അഫ്‌സല്‍ കേരളത്തിലെത്തിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. 2002 ല്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആണ് മുസ്ലിം രാഷ്ട്രീയ മഞ്ച് ആരംഭിച്ചത്.

എന്നാല്‍ സംഘടനയ്ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാനായില്ല. 2016 ല്‍ കമ്മിറ്റി നിശ്ചയിച്ചങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായില്ല. പൗരത്വ നിയമത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. എന്നാല്‍ മുസ്ലിം രാഷ്ട്രീയ മഞ്ചിനെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്നാണ് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന്റെ പ്രതികരണം.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT