സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലെ കലഹത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍.എസ്.എസ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായെന്ന് ആര്‍.എസ്.എസ് നേതൃത്വം വിമര്‍ശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്ന് ആര്‍.എസ്.എസ് ബി.ജെ.പിക്ക് നിര്‍ദേശം നല്‍കി.
കെ.സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരസ്യ പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തി. പ്രശ്‌നത്തില്‍ ആര്‍.എസ്.എസ് ഇടപെടണമെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ സംയുക്ത യോഗത്തില്‍ ചര്‍ച്ചയായപ്പോഴായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അസംതൃപ്തരായ നേതാക്കളുമായി ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ബി.ജെ.പി നേതാക്കളോട് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംഘടനാ സെക്രട്ടറി എം.ഗണേശനും യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.