മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് കേരളം സുപ്രീംകോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകള്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോരളം നിലപാട് അറിയിച്ചത്. സുപ്രീംകോടതിയല്‍ അന്തിമതീരുമാനം എടുക്കുന്നത് വരെ നടപടി തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മക്ഡൊണാള്‍ഡ്, കെ.എഫ്.സി വില്‍പ്പന കേന്ദ്രങ്ങള്‍ ആക്രമിച്ച കേസില്‍ രൂപേഷിനെതിരെ ചുമത്തിയിരുന്ന യു.എ.പി.എ കുറ്റം കഴിഞ്ഞ ദിവസം പാലക്കാട്ടെ കോടതി റദ്ദാക്കിയിരുന്നു. വളയം, കുറ്റ്യാടി കേസുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി. ഈ വിധിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രൂപേഷ് മറ്റ് ചില വിചാരണ കോടതികളിലും ഹര്‍ജി നല്‍കിയിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
2014 ഡിസംബര്‍ 22 നാണ് പാലക്കാട് ചന്ദ്രനഗറിലെ കെ.എഫ്.സി റസ്റ്റോറന്റിന് നേരെ ആക്രമണം ഉണ്ടായത്. കാസര്‍കോട് സ്വദേശികളായ അരുണ്‍ ബാലന്‍, ശ്രീകാന്ത്, കണ്ണൂര്‍ സ്വദേശികളായ കെവി ജോസ്, അഷറഫ്, കൊല്ലം സ്വദേശി രമണന്‍, പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോര്‍ജ്, മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ സി.പി.മൊയ്തീന്‍, സി.പി.ഇസ്മായില്‍, മാവോയിസ്റ്റ് നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവരായിരുന്നു കേസിലെ പ്രതികള്‍. പ്രതികള്‍ക്കെതിരെ പാലക്കാട് ഡി.വൈ.എസ്.പി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
2013ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും, 2014ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ഹൈക്കോടതി രൂപേഷിന്റെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്. രാജ്യദ്രോഹക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. യുഎപിഎ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സമയബന്ധിതമായി നടക്കാത്തതും വിടുതല്‍ ഹര്‍ജി അംഗീകരിക്കാന്‍ കാരണമായി ഹൈക്കോടതിയി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യുഎപിഎ നിയമം അനുസരിച്ച് പ്രോസിക്യൂഷന്‍ അനുമതി സമയബന്ധിതമായി ലഭിക്കണം എന്നത് നിര്‍ദേശക സ്വഭാവമുള്ള വ്യവസ്ഥയാണെന്നും, അത് നിര്‍ബന്ധമല്ലെന്നുമായിരുന്നു കേരളത്തിന്റെ വാദം.