പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തെ പരിഹസിച്ച പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രശ്മി ആര്‍ നായര്‍. 28 വയസായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു രശ്മി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
''ഇരുപത്തിയെട്ടു വയസ്സായിട്ടും തൊഴിലെടുക്കാന്‍ മടികൊണ്ടു പിഎസ്സി ലിസ്റ്റും നോക്കി ഇരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്' എന്നൊരു ഒരു പ്രസ്താവന ഞാന്‍ നടത്തിയിരുന്നു. ആ പ്രസ്താവന നടത്തിയ ഫേസ്ബുക് പോസ്റ്റ് മാസ് റിപ്പോര്‍ട് ചെയ്തു ഫേസ്ബുക്കില്‍ നിന്നും റിമൂവ് ചെയ്ത എന്നതിനര്‍ത്ഥം ഞാന്‍ ആ പ്രസ്താവനയില്‍ നിന്നും പിറകോട്ടു പോയി എന്നതല്ല. എന്റെ പൊതു വിഷയങ്ങളില്‍ ഉള്ള അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും വ്യക്തിപരമാണ്. അതില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ സ്ഥാനമില്ല. ഞാന്‍ മേല്‍പ്പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു.'
തിരുവനന്തപുരം വെള്ളര തട്ടിട്ടമ്പലം സ്വദേശി അനുവായിരുന്നു സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതത്. അനുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു. ജോലിയില്ലാത്തതിനാല്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരത്തെ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77-ാം സ്ഥാനത്തായിരുന്നു അനു.