Around us

ഒരു പാര്‍ട്ടിയിലും അംഗമല്ല; അവതാരകനായി ഇരിക്കുമ്പോള്‍ രാഷ്ട്രീയം പറ്റില്ലെന്ന് നികേഷ് കുമാര്‍

കൊച്ചി: ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അവതാരകനായി ഇരിക്കുമ്പോള്‍ രാഷ്ട്രീയം പറ്റില്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും എഡിറ്ററുമായ നികേഷ് കുമാര്‍. വാര്‍ത്താവതരാകന്റെ കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്ട്രീയം പറഞ്ഞാല്‍ സ്വയം വിഡ്ഢിയാകുമെന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖമാസികയായ പത്രപ്രവര്‍ത്തകനില്‍ എഴുതിയ ലേഖനത്തിലാണ് നികേഷ് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട തന്റെ നിലപാട് തുറന്ന് പറഞ്ഞത്.

''രാഷ്ട്രീയപക്ഷപാതം എന്നത് പരിപാടിയില്‍ കാണിക്കാന്‍ പറ്റില്ല. പക്ഷെ, അവതാരകന് രാഷ്ട്രീയമാകാം. സ്വന്തം രാഷ്ട്രീയം ചാനല്‍ പരിപാടിയില്‍ കൊണ്ടുവന്നാല്‍ ആ അവതാരകനും ചാനലിനും നഷ്ടമേ ഉണ്ടാകൂ. അങ്ങനെയാകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എനിക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. എല്ലാ കക്ഷി രാഷ്ട്രീയത്തിനും വാര്‍ത്തകളില്‍ ഇടം നല്‍കുവാന്‍ ശ്രമിക്കാറുണ്ട്,'' നികേഷ് കുമാര്‍ പറഞ്ഞു.

ഞാന്‍ പാര്‍ട്ടിയാഫീസ് പോലുള്ളാരു വീട്ടില്‍ പെറ്റുവീണയാളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഝരിച്ചിട്ടുണ്ട്. എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്. എങ്കിലും വാര്‍ത്താ അവതാരകന്റെ കസേരയില്‍ ഇരിക്കുമ്പോള്‍ ആ രാഷ്ട്രീയം പറഞ്ഞാല്‍ സ്വയം വിഡ്ഢിയാകും. രാഷ്ട്രീയത്തിന്റെ പേരില്‍ ചോദ്യം ചോദിക്കാതിരുന്നാല്‍, അല്ലെങ്കില്‍ ഉള്ളിലുള്ള രാഷ്ട്രീയത്തിന്റെ പേരില്‍ ചോദ്യം ചോദിച്ചാല്‍ ഈ ജോലിക്ക് ഞാന്‍ കൊള്ളാത്തവനാകുമെന്നും നികേഷ് അഭിപ്രായപ്പെട്ടു.

സ്വന്തം രാഷ്ട്രീയം ചാനല്‍ പരിപാടിയില്‍ കൊണ്ടുവന്നാല്‍ ആ അവതാരകനും ചാനലിനും നഷ്ടമേ ഉണ്ടാകുകയുള്ളുവെന്നും നികേഷ് കൂമര്‍ കൂട്ടിച്ചേര്‍ത്തു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT