Around us

കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍; ഫാക്ടറി ഉദ്ഘാടനത്തിനെത്തിയതായി റിപ്പോര്‍ട്ട്

അഭ്യൂഹങ്ങള്‍ക്കിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയിലെത്തിയതായി റിപ്പോര്‍ട്ട്. കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍, മൂന്നാഴ്ചയ്ക്കിടെ ആദ്യമായാണ് ഒരു പൊതു ചടങ്ങില്‍ കിം പങ്കെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തലസ്ഥാനമായ പ്യേങ്യോങ്ങിന് സമീപം സന്‍ചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ വെള്ളിയാഴ്ച കിം പങ്കെടുത്തുവെന്നാണ് വിവരം. കിം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെയും ചിത്രങ്ങളും കെസിഎന്‍എ പുറത്തുവിട്ടിട്ടുണ്ട്. സഹോദരി കിം യോ ജോങിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഒപ്പമാണ് കിം ജോങ് ഉന്‍ എത്തിയതെന്നും, ജനങ്ങള്‍ ആഘോഷത്തോടെയാണ് കിമ്മിനെ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ആയിരക്കണക്കിന് ആളുകള്‍ ചടങ്ങിനെത്തിയിരുന്നു, കൂടുതല്‍ ആളുകളും ഫെയ്‌സ് മാസ്‌ക് ധരിച്ചിരുന്നു. കിം വളം ഫാക്ടറി പരിശോധിക്കുകയും ഉത്പാദന പ്രക്രിയകളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ആധുനിക ഫോസ്ഫറ്റിക് വളം ഫാക്ടറി നിര്‍മിച്ചുവെന്നറിഞ്ഞാല്‍ തന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങും പിതാവ് കിം ജോങ് ഇല്ലും വളരെയധികം സന്തോഷിക്കുമെന്ന് കിം പ്രതികരിച്ചതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 15ന് കിം ജോങ് സുങിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ എത്താതിരുന്നത് മുതലാണ് കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യഹങ്ങള്‍ ശക്തമായത്. ഉത്തര കൊറിയയുടെ പ്രധാന ആഘോഷ ദിനമാണ് ഇത്. ഏപ്രില്‍ 11ന് വര്‍ക്കേര്‍സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലായിരുന്നു കിം അവസാനമായി പങ്കെടുത്തത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യനില അഥീവ ഗുരുതരമാണെന്നും, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT