ആറ്റൂര്‍ രവിവര്‍മ്മ 
Around us

കവി ആറ്റൂര്‍ രവി വര്‍മ്മ അന്തരിച്ചു

THE CUE

പ്രശസ്ത കവിയും പരിഭാഷകനുമായ ആറ്റൂര്‍ രവിവര്‍മ്മ (89) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (കവിത), ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (വിവര്‍ത്തനം), പി കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡായ എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനപുരസ്‌കാരവും നേടി.

ഞാന്‍ കുറച്ചേ എഴുതിയിട്ടുള്ളൂ. വിഷംപോലെയും മരുന്നുപോലെയുമാണ് എന്റെ എഴുത്ത്. സദ്യപോലെയല്ല.  
ആറ്റൂര്‍ രവിവര്‍മ്മ

ആറ്റൂര്‍ രവി വര്‍മ്മയുടെ കവിതകള്‍ (1957-1994), ആറ്റൂര്‍ രവി വര്‍മ്മയുടെ കവിതകള്‍ (1995-2003, മലയാളത്തിന്റെ പ്രിയ കവിതകള്‍, ആറ്റൂര്‍ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. തമിഴ് എഴുത്തുകാരന്‍ സുന്ദര രാമസ്വാമിയുടെ ജെ ജെ സില കുറിപ്പുകള്‍, പുലിമരത്തിന്‍ കഥൈ എന്നീ കൃതികള്‍ പരിഭാഷപ്പെടുത്തി. രാജാത്തി സല്‍മയുടെ ഇരണ്ടാം യാമങ്ങളിന്‍ കഥൈ തുടങ്ങിയ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു. പുതുമൊഴി വഴികള്‍ എന്ന കവിതാപുസ്തകത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിട്ടുണ്ട്.

പ്രാസവും വൃത്തവും പാലിക്കാതെ കവിത എഴുതിയ ആറ്റൂര്‍ മലയാള സാഹിത്യത്തില്‍ ആധുനികതയ്ക്ക് വഴിയൊരുക്കിയ പ്രധാന എഴുത്തുകാരില്‍ ഒരാളാണ്.   

1930 ഒക്ടോബര്‍ 27ന് തൃശൂരിലെ ആറ്റൂരിലാണ് രവി വര്‍മ്മയുടെ ജനനം. ഗുരുവായൂരപ്പന്‍ കോളേജില്‍ പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്നതിനിടെ ഇടത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കി. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠനം തുടര്‍ന്നു. തിരുവനന്തപരും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദം നേടി. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ വെച്ച് എഴുത്തുകാരന്‍ എം ഗോവിന്ദനിലൂടെ തമിഴ് ഭാഷയേക്കുറിച്ച് കൂടുതല്‍ പഠിച്ചു. പട്ടാമ്പി സംസ്‌കൃത കോളേജിലും തലശ്ശേരി ബ്രണ്ണന്‍ കോളേജിലും അദ്ധ്യാപകനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും ആറ്റൂര്‍ രവി വര്‍മ്മയുടെ വിദ്യാര്‍ത്ഥികളായിരുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT