Around us

'ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയകാലാവസ്ഥയില്‍ കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് അത്യാവശ്യം, തിരിച്ചുവരും'; രഞ്ജിപണിക്കര്‍

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍. ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ കാലാവസ്ഥയില്‍ കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ രമേശ് ചെന്നിത്തല ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.

'ഇന്ത്യയുടെ ജനാധിപത്യ മുഖ്യധാരയില്‍ നിന്ന് കോണ്‍ഗ്രസിനെയോ കോണ്‍ഗ്രസിന്റെ നേതാക്കളെയോ ഓഴിവാക്കിയോ എഴുതിത്തള്ളിയോ മുന്നോട്ട് പോകാനാകില്ല. കോണ്‍ഗ്രസ് തിരിച്ചുവരും, കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തെ എല്ലാ വിഭാഗത്തിലെ ജനങ്ങളുടെയും ആവശ്യമാണ്. രമേശ് ജീ അടക്കമുള്ള നേതാക്കള്‍ ആര്‍ക്കും എഴുതിത്തള്ളാന്‍ പറ്റാത്ത സാന്നിധ്യമാണ്. വരുന്ന കാലത്ത് എനിക്ക് ഏറെ പ്രതീക്ഷയുള്ള നേതാവാണ് അദ്ദേഹം.'

രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ദേശീയ അടിസ്ഥാനത്തില്‍ ബഹുസ്വരമായ എല്ലാ പ്രാതിനിധ്യങ്ങളും അവകാശപ്പെടാവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. സംസ്ഥാനങ്ങളിലും ദേശീയതലത്തിലും കോണ്‍ഗ്രസ് തിരുച്ചുവരുന്ന ഒരു കാലമുണ്ടാകുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ആളാണ് താനെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT