ബാബറി മസ്ജിദ് വിധിയില്‍ പ്രതികരണവുമായി നടിയും അഭിഭാഷകയുമായ രഞ്ജിനി. കഴിഞ്ഞ 28 വര്‍ഷമായി എല്ലാവരും വിഡ്ഢികളാക്കപ്പെടുകയായിരുന്നുവെന്ന് രഞ്ജിനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രതീക്ഷിച്ച വിധി തന്നെയാണ് ഇതെന്നും രഞ്ജിനി പറയുന്നുണ്ട്.
'മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഹത്രാസിലെ പെണ്‍കുട്ടിക്കെങ്കിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം', രഞ്ജിനി കുറിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
28 വര്‍ഷത്തിന് ശേഷമാണ് ലഖ്നൗ പ്രത്യേക കോടതി ബാബറി മസ്ജിദ് പൊളിച്ച കേസില്‍ വിധി പറഞ്ഞത്. കേസിലെ 32 പ്രതികളെയും വെറുതെ വിട്ട കോടതി, ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും പറഞ്ഞു.