Around us

അയോധ്യ കേസിലെ വിധിക്ക് പിന്നാലെ ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലില്‍ വൈന്‍ കുടിച്ചു: രഞ്ജന്‍ ഗൊഗോയി

അയോധ്യ കേസില്‍ വിധി പറഞ്ഞതിന് പിന്നാലെ സഹ ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലില്‍ ഇരുന്നാണ് താന്‍ ഡിന്നര്‍ കഴിച്ചതെന്ന് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി. ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ് എന്ന ആത്മകഥയിലാണ് ഗൊഗോയിയുടെ വെളിപ്പെടുത്തല്‍.

വിധിന്യായത്തിന് ശേഷം കോര്‍ട്ട് നമ്പര്‍ ഒന്നിന് മുന്നിലുള്ള അശോക ചക്രത്തിന് താഴെ നിന്ന് ജഡ്ജുമാരുടെ കൂടെ ഒരു ഫോട്ടോ സെഷന്‍ സെക്രട്ടറി ജനറല്‍ ഏര്‍പ്പെടുത്തിയിരുന്നു. ആ വൈകുന്നേരം ഞാന്‍ ജഡ്ജിമാരെയും കൂട്ടി താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് ഡിന്നറിനായി പോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണവും അവിടെ ലഭിക്കുന്ന ഏറ്റവും മികച്ച വൈനും കഴിച്ചു,' ഗൊഗോയി പുസ്തകത്തിലെഴുതി.

2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാനും പള്ളി പണിയാന്‍ സ്ഥലം കൊടുക്കാനുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റാണ് ക്ഷേത്രം പണിയുന്നത്.

പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT