Around us

'ദളിത് വിരുദ്ധ രീതികള്‍ക്ക് നേരെ കണ്ണടയ്ക്കരുത്', അക്കാദമി മാപ്പ് പറയണമെന്ന് ചെന്നിത്തല

ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത് ഞെട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിജിയില്‍ റാങ്ക് നേടുകയും പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത രാമകൃഷ്ണനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടവരെ നിയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

'ദളിത് വിവേചനം രാജ്യമെമ്പാടും ചര്‍ച്ച ചെയ്യവേ, അപമാനഭാരത്താല്‍ ഒരു കലാകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണം. സംഗീത നാടക അക്കാദമിയുടെ നേരെ ഉയരുന്ന ദളിത് വിരുദ്ധ രീതികള്‍ക്ക് നേരെ കണ്ണടയ്ക്കരുത്. ദുര്‍ബല വിഭാഗത്തെ ചേര്‍ത്തു നിര്‍ത്താനും അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്', ചെന്നിത്തല കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തില്‍ മനംനൊന്ത് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത ഞെട്ടിച്ചു.

നൃത്തകലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍. ദാരിദ്രത്തോടും അവഗണയോടും പടപൊരുതിയാണ് കലാരംഗത്ത് അറിയപ്പെടുന്ന ഒരാളായി മാറിയത്. പിജിയില്‍ റാങ്ക് നേടുകയും പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഈ പ്രതിഭയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും മാതൃകാപരമായി ശിക്ഷ നല്‍കുന്നതിനായി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനോട് ആവശ്യപ്പെടുന്നു.

ദളിത് വിവേചനം രാജ്യമെമ്പാടും ചര്‍ച്ച ചെയ്യവേ, അപമാനഭാരത്താല്‍ ഒരു കലാകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണം. സംഗീത നാടക അക്കാദമിയുടെ നേരെ ഉയരുന്ന ദളിത് വിരുദ്ധ രീതികള്‍ക്ക് നേരെ കണ്ണടയ്ക്കരുത്. ദുര്‍ബല വിഭാഗത്തെ ചേര്‍ത്തു നിര്‍ത്താനും അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

അക്കാദമി ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്ന മോഹിനിയാട്ടം പരിപാടിയില്‍ പങ്കെടുക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കി എന്ന് മാത്രമല്ല നുണപ്രചാരണത്തിലൂടെ സമൂഹത്തിന് മുന്നില്‍ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്തു. ആര്‍.എല്‍.വി രാമകൃഷ്ണനോട് കാട്ടിയ അപരാധത്തിനു അക്കാദമി പരസ്യമായി മാപ്പ് പറയണം. ആര്‍.എല്‍.വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

SCROLL FOR NEXT