Around us

പാര്‍ലമെന്റില്‍ നിയമം റദ്ദാക്കണം; സമരം ഉടന്‍ പിന്‍വലിക്കില്ലെന്ന് രാകേഷ് ടികായത്ത്

കര്‍ഷക സമരം ഉടന്‍ പിന്‍വലിക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിയമം റദ്ദാക്കണം. താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു രാകേഷ് ടികായത്തിന്റെ പ്രതികരണം.

''പ്രതിഷേധങ്ങള്‍ അത്ര എളുപ്പം അവസാനിപ്പിക്കില്ല. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം റദ്ദാക്കുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും. താങ്ങുവിലയോടൊപ്പം തന്നെ സര്‍ക്കാര്‍ കര്‍ഷകരുടെ മറ്റ് പ്രശ്നങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്,'' രാകേഷ് ടികായത്ത് പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്നാണ് നരേന്ദ്രമോദി . കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കര്‍ഷകപ്രയത്നങ്ങള്‍ നേരില്‍ കണ്ടായാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞിരുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT