Around us

കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങൾക്ക് പഠിക്കുവാനുണ്ട്; പ്രശംസിച്ച് രാജ്ദീപ് സർദേശായി

കേരത്തിന്റെ ആരോഗ്യ രംഗത്തെ മികവിനെ അഭിനന്ദിച്ച് ​ മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായി. കേരളം ഓക്സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. കേരളത്തിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക്​ പഠിക്കുവാൻ ധാരാളമുണ്ട് ​. ആരോഗ്യരംഗത്ത്​ നിക്ഷേപം വർധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ട്വിറ്ററിലൂടെ അറിയിച്ചു

രാജ്ദീപ് സർദേശായിയുടെ ട്വീറ്റ്

''പൊതുജനാരോഗ്യത്തിൽ നിക്ഷേപിക്കുന്ന കേരള മോഡലിനെ പ്രശംസിച്ചതിന്​ എന്നെ ഭീഷണിപ്പെടുത്തവരുടെ അറിവിലേക്കായി മറ്റൊരു വസ്തുത കൂടി. കേരളം ഓക്​സിജൻ മിച്ചമുള്ള സംസ്ഥാനമാണ്​. മാത്രമല്ല കഴിഞ്ഞ വർഷം ഓക്​സിജൻ സംഭരണം 58% വർധിപ്പിക്കുകയും ചെയ്തു. ഇതിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക്​ ധാരാളം പഠിക്കുവാനുണ്ട് ​. ആരോഗ്യരംഗത്ത്​ നിക്ഷേപം വർധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല''

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT