Around us

'റെയ്ഡ് സ്വാഭാവികം, തന്റെ വകുപ്പിലും നടന്നു, മന്ത്രി അറിയണമെന്നില്ല' ; ഐസകിനെ തള്ളി ജി സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡ് വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പരിശോധന സ്വാഭാവികമാണ്. റെയ്ഡില്‍ ദുഷ്ടലാക്കില്ല. തന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. അതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അത് മന്ത്രിമാരെ ബാധിക്കുന്നതല്ല. റെയ്ഡ് വിവരം വകുപ്പുമന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. കെ.എസ്എഫ്ഇ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും ജി സുധാകരന്‍ വിശദീകരിച്ചു.

നേരത്തേ വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. റെയ്ഡിന് പിന്നില്‍ ആരുടെ വട്ടാണെന്ന് അറിയില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ പരിശോധനയെ മുഖ്യമന്ത്രി ന്യായീകരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റെയ്ഡിന് നിര്‍ദേശം നല്‍കിയത് വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറാണെന്നും പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് അതില്‍ ഒരു പങ്കുമില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു പരിശോധനയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Raid was natural and took place in my department as well, Says Minister G Sudhakaran.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT