Around us

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്; അള്ളാഹു അക്ബര്‍ മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകരുടെ പ്രതിഷേധം

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന നടത്തുന്നതെന്നാണ് വിവരം.

കണ്ണൂര്‍ മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി, എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇ.ഡി പരിശോധനയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇ.ഡി റെയ്ഡ് നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വീടിന് മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ എസ്.ഡി.പി.ഐ പ്രതിഷേധത്തിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരും മാര്‍ച്ചുമായി എത്തിയത്.

ഇ.ഡി ഗോബാക്ക്, അള്ളാഹു അക്ബര്‍, ആര്‍.എസ്.എസ് ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്.

അടുത്തിടെ നടന്ന പൊതുപരിപാടിയില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ഷഫീഖ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.

മലപ്പുറം എരമംഗലം പെരുമ്പടപ്പിലും ഇ.ഡി റെയ്ഡിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പോപ്പുലര്‍ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷന്‍ പ്രസിഡന്റ് റസാക്ക് കുറ്റിക്കാടന്റെ വീട്ടിലാണ് എസ്.ഡി.പി.ഐ റെയ്ഡ് നടത്തിയത്. രാവിലെ 10.30നാണ് റെയ്ഡ് ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധിച്ച് കൊണ്ടെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇ.ഡി ഉദ്യോഗസ്ഥരുമായും പൊലീസുമായും വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു.

ദല്‍ഹി കലാപത്തിന് ശേഷം സമാനമായ രീതിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അതിന് തുടര്‍ച്ചയായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

SCROLL FOR NEXT