Around us

‘മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള തിരക്കിലാണല്ലേ’; ഇന്ധനവില കുറഞ്ഞത് മോദി അറിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി 

THE CUE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള തിരക്കില്‍, ആഗോള വിപണിയില്‍ ഇന്ധന വില ഇടിഞ്ഞത് മോദി അറിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ട്വീറ്റിലൂടെയായിരുന്നു വിമര്‍ശനം.

രാഹുലിന്റെ ട്വീറ്റ്

ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വീഴ്ത്താനുള്ള തിരക്കിലായതിനാല്‍ മോദി സര്‍ക്കാരിന് ആഗോള തലത്തില്‍ എണ്ണവിലയില്‍ 35 ശതമാനത്തിന്റെ ഇടിവുണ്ടായത് അറിയാന്‍ കഴിഞ്ഞില്ല. പെട്രോള്‍ വില ലിറ്ററിന് 60 രൂപയില്‍ താഴെയാക്കി ജനത്തിന് അതിന്റെ ആനുകൂല്യം നല്‍കാമോ ? അത് നിലച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകുകയും ചെയ്യും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആഗോളവിപണിയില്‍ എണ്ണവില 35 % ഇടിഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ ഇന്ധനവിലയില്‍ കാര്യമായ കുറവുണ്ടായില്ല. ഇതേ തുടര്‍ന്നാണ് രാഹുല്‍ മോദിക്കെതിരെ രംഗത്തെത്തിയത്. അതിലൂടെ മധ്യപ്രദേശ് പ്രതിസന്ധി മുന്‍നിര്‍ത്തിയും പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയായിരുന്നു. സംസ്ഥാനത്തുനിന്നുള്ള പ്രമുഖ നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഒപ്പം 22 എംഎല്‍എമാര്‍ രാജിവെച്ചിട്ടുമുണ്ട്. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT