Around us

‘ലോകകേരള സഭ മികച്ച വേദി’; പ്രതിപക്ഷം ബഹിഷ്‌കരിച്ച പരിപാടിയ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

THE CUE

പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. മലയാളികളെ ഒന്നിച്ച് കൊണ്ടുവരുന്ന മികച്ച വേദിയാണിത്. ട്വിറ്ററിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് രാഹുല്‍ഗാന്ധിയുടെ സന്ദേശം പുറത്ത് വിട്ടത്. പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും വിട്ടുനില്‍ക്കുകയാണ്.

പ്രവാസികളായി മലയാളികളെ ഒരുമിച്ച് കൊണ്ടുവരുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്ന മികച്ച വേദിയാണ് ലോകകേരള സഭ. സ്വന്തം നാടിന്റെ സംസ്‌കാരത്തില്‍ വേരുകളുള്ള മലയാളി നാടിനെ മറന്നവരല്ല. അവരുടെ സംരംഭങ്ങള്‍ നാടിന് വേണ്ടിയുള്ളതാണ്.
രാഹുല്‍ ഗാന്ധി

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാഹുല്‍ഗാന്ധിയുടെ സന്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു.

ഇന്നലെയാണ് തിരുവനന്തപുരത്ത് ലോകകേരള സഭ ആരംഭിച്ചത്. നാളെ അവസാനിക്കും. പ്രവാസികള്‍ക്ക് ഗുണം ചെയ്യത്ത പരിപാടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനിടെയാണ് വയനാട് എം പി കൂടിയായ രാഹുല്‍ ഗാന്ധി പരിപാടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT