Around us

ട്വന്റി ട്വന്റിയുടെ പിന്മാറ്റം യുഡിഎഫുമായുള്ള അഡ്ജസ്റ്റ്‌മെന്റാണോ എന്ന് സംശയം; പി.വി ശ്രീനിജന്‍

ട്വന്റി ട്വന്റിയുടെ പിന്മാറ്റം യു.ഡി.എഫുമായുള്ള അഡ്ജസ്റ്റ്‌മെന്റ് ആണോ എന്ന് സംശയം പ്രകടിപ്പിച്ച് പി.വി ശ്രീനിജന്‍ എം.എല്‍.എ. സാബു എം. ജേക്കബുമായി അടുത്ത ബന്ധമുള്ളയാളാണ്. അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെങ്കില്‍ പി.ടിയുടെ ആത്മാവ് കോണ്‍ഗ്രസുകാരോട് പൊറുക്കില്ലെന്നും പി.വി ശ്രീനിജന്‍.

പി.വി ശ്രീനിജന്റെ വാക്കുകള്‍

ഈ പറയുന്ന ചീഫ് കോര്‍ഡിനേറ്റര്‍ കൃത്യമായ രാഷ്ട്രീയ നയങ്ങളില്ലാത്ത ആളാണ്. അദ്ദേഹത്തിന് അപ്പോള്‍ കാണുന്നതാണ് രാഷ്ട്രീയം. അതുകൊണ്ട് അദ്ദേഹം എന്ത് നിലപാട് എടുത്താലും കേരള രാഷ്ട്രീയത്തിന് ഒരു പുത്തരിയല്ല.

പി.ടി തോമസ് എന്ന് പറയുന്ന വ്യക്തി ഏറ്റവും കൂടുതല്‍ നിലപാട് എടുത്തത് ട്വന്റി ട്വന്റിയും കിറ്റക്‌സിനും എതിരെയായിരുന്നു.

പക്ഷേ പ്രതിപക്ഷ നേതാവിന്റെയൊക്കെ പല നിലപാടും സംശയാസ്പദമായിരുന്നു. പലപ്പോഴും അദ്ദേഹം കിറ്റക്‌സ് ഗ്രൂപ്പിനൊക്കെ വേണ്ടി നിലപാട് എടുത്ത് സംസാരിക്കുന്ന ആളാണ്. അങ്ങനെ എന്തെങ്കിലും ഒരു അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെങ്കില്‍ പി.ടി തോമസിന്റെ ആത്മാവ് കോണ്‍ഗ്രസിനോട് പൊറുക്കില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT