Around us

നിന്റെയൊക്കെ മുന്നില്‍ നട്ടെല്ല് വളയ്ക്കാനില്ല, പിവി അന്‍വറിന് ക്ലാസെടുക്കാന്‍ വരേണ്ട; പ്രതികരണത്തിലുറച്ച് എം.എല്‍.എ

വിവാദങ്ങളോട് വീണ്ടും പ്രതികരിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങിയത് താനല്ല വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണെന്ന അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച തന്നെ പിവി അന്‍വര്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട.അങ്ങനെയല്ല ഇവിടെ വരെയെത്തിയതും. നിന്റെയൊക്കെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട. പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും, പിവി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്

''തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി'മകാരം'കൂട്ടി വിളിച്ച് ഓഫീസില്‍ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച് സംസ്‌ക്കാരം തെളിയിച്ച വി.ഡി.സതീശന്റെ അനുയായികളായ കോണ്‍ഗ്രസുകാരും പി.വി.അന്‍വറിന് ക്ലാസെടുക്കാന്‍ വരണ്ട.

ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട.അങ്ങനെയല്ല ഇവിടെ വരെയെത്തിയതും.നിന്റെയൊക്കെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാനുമില്ല.ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട.പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും,'' പിവി അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതി.

കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ എം.എല്‍.എയെ രണ്ട് മാസമായി മണ്ഡലത്തിന്‍ കാണാനില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. നിയമസഭാ സമ്മേളനത്തിലും എം.എല്‍.എ പങ്കെടുത്തിരുന്നില്ല.

ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണോ എന്ന സംശയങ്ങളും ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് അന്‍വര്‍ ആഫ്രിക്കയിലായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും എം.എല്‍.എയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിട്ടും മണ്ഡലത്തില്‍ എം.എല്‍.എയെ കാണാത്തതോടുകൂടിയാണ് വിവാദം ഉയര്‍ന്നത്.

ഇതിന് പിന്നാലെ എം.എല്‍.എ ആഫ്രിക്കയില്‍ നിന്ന് ഫേസ്ബുക്ക് ലൈവിട്ടിരുന്നു. നാട്ടിലെത്തിയ എം.എല്‍.എയ്ക്ക് പ്രവര്‍ത്തകര്‍ വലിയ സ്വീകരണമായിരുന്നു നല്‍കിയത്

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT