Around us

'പുത്തം പുതുകാലൈ'; ആന്തോളജിയുമായി 5 പ്രമുഖ സംവിധായകര്‍

തമിഴകത്തെ 5 പ്രമുഖ സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രം 'പുത്തം പുതുകാലൈ' ഒക്ടോബര്‍ 15 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഗൗതം മേനോന്‍, സുഹാസിനി മണിരത്‌നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ് ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 'അവളും നാനും' ആണ് ഗൗതം വാസുദേവ് മേനോന്‍ ചിത്രം, എംഎസ് ഭാസ്‌കര്‍, റിതു വര്‍മ എന്നിവരാണ് താരങ്ങള്‍. 'കോഫി എനിവണ്‍' എന്നാണ് സുഹാസിനിയുടെ ചിത്രത്തിന്റെ പേര്. നടിക്കുപുറമെ അനുഹാസന്‍, ശ്രുതി ഹാസന്‍ എന്നിവരും അഭിനയിക്കുന്നു.

'റീ യൂണിയന്‍' ആണ് രാജീവ് മോനോന്‍ ഒരുക്കുന്ന ചിത്രം. ആന്‍ഡ്രിയയും ലീല സാംസണുമാണ് പ്രധാന അഭിനേതാക്കള്‍. 'മിറാക്കിള്‍' ആണ് കാര്‍ത്തിക് സുബ്ബരാജിന്റെ ഹ്രസ്വസിനിമ. ബോബി സിംഹ ,മുത്തുകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സുധ കൊങ്കാരയൊരുക്കുന്ന 'ഇളമൈ ഇദോ ഇദോ' എന്ന ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് വേഷമിടുന്നത്. കൊവിഡ് ലോക്ക്ഡൗണാണ് ചിത്രങ്ങളുടെ പ്രമേയം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്‌നേഹം, പ്രത്യാശ, പുതിയ തുടക്കം എന്നിവയെ അധികരിച്ചാണ് ചിത്രങ്ങള്‍. കടുത്ത വെല്ലുവിളി നിറഞ്ഞ കാലത്തും കലയെ എങ്ങനെ ആവിഷ്‌കരിക്കാം എന്നതിനെക്കുറിച്ചാണ് ഹ്രസ്വസിനിമകള്‍ സംസാരിക്കുന്നതെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത് പറഞ്ഞു. തമിഴിലെ ഏറ്റവും കഴിവുറ്റ പ്രതിഭകള്‍ ഒരുക്കുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അപര്‍ണ പുരോഹിത് വ്യക്തമാക്കി.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT