പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനത്തിലെ രണ്ടാം ദിനത്തിലാണ് പഞ്ചാബ് പ്രമേയം പാസാക്കിയത്. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളും പ്രമേയത്തെ പിന്തുണച്ചു. പൗരത്വ നിയമത്തിനെതിരായ പ്രമേയം ആദ്യം പാസാക്കിയ സംസ്ഥാനം കേരളമാണ്. ഈ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന രീതിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താനാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉള്‍പ്പെടുന്ന സമാധാനപരമായ പ്രതിഷേധത്തിന് പഞ്ചാബും സാക്ഷ്യം വഹിച്ചുവെന്ന് മന്ത്രി ബ്രം മൊഹീന്ദ്ര പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.
കേരള മാതൃകയില്‍ പൗരത്വ നിയമത്തിനും ജനസംഖ്യാ രജിസ്റ്ററിനും എതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം നേരത്തെ നിര്‍ദേശിച്ചിരുന്നു.