Around us

പിഎസ്‌സി ചെയര്‍മാന്‍ ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

PSC റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന അനീതികളുടെ ഒടുവിലത്തെ ഇരയാണ് അനു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബത്തിന് താങ്ങും തണലുമാകേണ്ട, ഇരുപത്തിയെട്ട് വയസ്സു മാത്രമുള്ള ആ മകനെ നഷ്ട്ടപ്പെട്ട അനുവിന്റെ മാതാപിതാക്കളുടെ കണ്ണുനീര്‍ ആരെയും വേദനിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ്.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

സ്വയം അധ്വാനിച്ചും, കൂലിപ്പണി ചെയ്തുമാണ് മിടുക്കനായ ആ ചെറുപ്പക്കാരന്‍ MCom വരെ പഠിച്ചത്. പി.എസ്.സിയുടെ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77-ാം റാങ്കുകാരനായിരുന്നു അനു. റാങ്ക് ലിസ്റ്റില്‍ പേര് വന്നപ്പോള്‍ നാട്ടുകാര്‍ അവനെ അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമനങ്ങള്‍ നടക്കുന്നതിന് പ്രായോഗികമായ ധാരാളം തടസങ്ങള്‍ നിലനിന്നിരുന്നു. അതിനെ മറികടക്കാനും ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും തയ്യാറാകാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതാണ് എല്ലാ പ്രതീക്ഷകളും തകര്‍ത്ത് അവനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.

'ചിരിച്ച് അഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം ജോലി ഇല്ലായ്മയാണ്' എന്ന ആ ചെറുപ്പക്കാരന്റെ ആത്മഹത്യ കുറിപ്പിലെ വാക്കുകള്‍ കുടുംബക്കാര്‍ക്കും, പാര്‍ട്ടിക്കാര്‍ക്കും, കള്ളക്കടത്തുകാര്‍ക്കും,കണ്‍സള്‍ട്ടന്‍സിക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ തീറെഴുതിയ പിണറായി വിജയനെ വേട്ടയാടുക തന്നെ ചെയ്യും.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ഉദ്യോഗാര്‍ഥികളും റാങ്ക് ജേതാക്കളും മുറവിളി കൂട്ടിയിട്ടും അത് ചെവിക്കൊള്ളാതെ റദ്ദാക്കുകയാണ് PSC ചെയര്‍മാനും സര്‍ക്കാരും ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ റാങ്ക്‌ലിസ്റ്റ് 6 മാസം കൂടി നീട്ടിയാല്‍ പോലും അതില്‍ കുഴപ്പമില്ലായിരുന്നു. അതിന് പകരം റാങ്ക് ജേതാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് PSC ചെയര്‍മാനും സര്‍ക്കാരും ചെയ്തത്.

ബക്കറ്റില്‍ തൊഴില്‍ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ അധിക്ഷേപിച്ച PSC ചെയര്‍മാന്‍ ഈ ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട ആയിരകണക്കിന് യുവതീയുവാക്കളുടെ അപേക്ഷ പരിഗണിച്ച് റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടാത്ത സര്‍ക്കാരിനും ഈ ആത്മഹത്യയില്‍ തുല്യ പങ്കുണ്ട്.

അനുവിന്റെ ദുര്‍ഗതി ഇനിയൊരു ചെറുപ്പക്കാരനും ഉണ്ടാകരുത്. അനുവിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കണം. അതിനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT