പത്തനംതിട്ടയില്‍ ശാസ്ത്ര ചിന്താ സെമിനാറില്‍ മതവിഭാഗക്കാരെ വ്രണപ്പെടുത്തുന്ന യാതൊന്നും പ്രതിപാദിക്കരുതെന്ന് കാണിച്ച് പൊലീസ് നല്‍കിയ നോട്ടീസിനെതിരെ പ്രതിഷേധം. സെമിനാറില്‍ മതപരമായോ ജാതീയമായോ ഏതെങ്കിലും മതവിഭാഗക്കാരെ വ്രണപ്പെടുത്തുന്ന യാതൊന്നും പ്രതിപാദിയ്ക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച നോട്ടീസ് ഭരണഘടനാ വിരുദ്ധമാണെന്ന് പുരുഷന്‍ ഏലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മതം പ്രചരിപ്പിക്കാനും വളര്‍ത്താനുമുള്ള സ്വാതന്ത്ര്യത്തോടൊപ്പം മതത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഭരണഘടന ഉറപ്പുതരുന്നുണ്ടെന്ന കാര്യം പൊലീസുകാരെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ ഭരണാധികാരികള്‍ക്കുണ്ടെന്നും നോട്ടീസ് നല്‍കിയ പൊലീസ് ഉ്‌ദ്യോഗസ്ഥന് നേരെ നടപടിയെടുക്കണമെന്നും പുരുഷന്‍ ഏലൂര്‍ പറഞ്ഞു.
'റീസണ്‍ 20' എന്ന സെമിനാറിന് നേതൃത്വം നല്‍കിയ എസ്സന്‍സ് ഗ്ലോബല്‍ സെക്രട്ടറി ദിലുകുമാറിന് പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ നിന്നയച്ച നോട്ടീസാണ് വിവാദത്തിലായത്. സെമിനാറില്‍ മതപരമായോ ജാതീയമായോ ഏതെങ്കിലും മതവിഭാഗക്കാരെ വ്രണപ്പെടുത്തുന്ന ഒന്നും പ്രതിപാദിയ്ക്കാന്‍ പാടില്ലെന്നായിരുന്നു കത്തിന്റെ ഉളളടക്കം. ഇത്തരത്തില്‍ ഉണ്ടാകുന്ന പക്ഷം പരിപാടി നടത്തിപ്പുകാര്‍ക്കതിരെ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.
മത വര്‍ഗ്ഗീയത ഉള്ളിലൊളിപ്പിച്ച് സര്‍വ്വീസില്‍ ഇരിക്കുന്ന ഇതുപോലുള്ളവരാണ് വര്‍ഗ്ഗീയ കലാപ സമയത്ത് സാധാരണ മതവിശ്വാസികളുടെ അന്തകരാകുന്നത്. ഇത് ജവഹര്‍ലാല്‍ നെഹ്‌റുവും, അംബേക്‌റും ,ഇ.എം എസും, സി കേശവനും ഭരിച്ച നാടാണ് - അതു കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഇരുണ്ട യുഗത്തിലേക്കുള്ള ഏതൊരു നീക്കവും ഗൗരവത്തോടെ കാണണം - ഇന്ത്യന്‍ ഭരണഘടനാ ശില്പികള്‍ക്കും ഭരണാധികാരികള്‍ക്കും അക്കാര്യത്തില്‍ തര്‍ക്കമില്ലാതിരുന്നതകൊണ്ടാണ് 1976ലെ 42-ാം ഭരണഘടന ഭേദഗതിയിലൂടെഭരണഘടനയുടെ 51 അഅനുഛേദമായ ശാസ്ത്ര ചിന്ത അന്വേഷണത്മാകത മാനവികത എന്നിവ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ പൗരന്റെ കടമയാണന്ന് കൂട്ടിച്ചേര്‍ത്തത്.പുരുഷന്‍ ഏലൂര്‍
കത്തിന്റെ പൂര്‍ണ്ണരൂപം,
പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്നും എസ്സന്‍സ് ഗ്ലോബല്‍ സെക്രട്ടറി ദിലുകുമാറിന് അയക്കുന്ന നോട്ടീസ്
താങ്കള്‍ സെക്രട്ടറിയായി ചുമതല വഹിക്കുന്ന എസ്സന്‍സ് ഗ്ലോബല്‍, പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി രണ്ടാം തീയതി പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന റീസണ്‍ 20 എന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാര്‍ മതപരമായോ ജാതീയമായോ ഏതെങ്കിലും മതവിഭാഗക്കാരെ വ്രണപ്പെടുത്തുന്ന യാതൊന്നും പ്രതിപാദിയ്ക്കാന്‍ പാടില്ലെന്നും ആയതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന പക്ഷം താങ്കള്‍ക്കും ഉത്തരവാദിത്വപ്പെട്ട മറ്റുളളവര്‍ക്കുമെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ് എന്നുളള വിവരം അറിയിച്ചു കൊളളുന്നു.
ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍