വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായവുകയും മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ പ്രതികരണമവുമായി സിനിമാലോകവും. സമാനസംഭവങ്ങളില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഹാഷ് ടാഗുകളും എഴുതുന്നതില്‍ താനുള്‍പ്പെടെയുള്ളവര്‍ വിദഗ്ധരായിത്തീര്‍ന്നിരിക്കുന്നുവെന്ന് നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഈ കുറിപ്പുകള്‍ എങ്ങനെ തുടങ്ങണം, പ്രശ്‌നം എങ്ങനെ അവതരിപ്പിക്കണം, എങ്ങനെ പ്രശ്‌നപരിഹാരത്തിനായി ആഹ്വാനം ചെയ്യണമെന്നതിനെല്ലാം നമുക്ക ഒരു രീതി വന്നിരിക്കുന്നുവെന്നതാണ് ഇപ്പോള്‍ നടന്ന സംഭവത്തേക്കാള്‍ താന്‍ ഭയപ്പെടുന്നതെന്നും താരം പറയുന്നു.
അവര്‍ക്ക് നീതി ലഭിക്കണം, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം, പീഡകരെ ശിക്ഷിക്കുക, ശരിക്കും ഇതൊക്കെ പറയേണ്ട ആവശ്യമുണ്ടോ, സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ കൊണ്ട് മാത്രമാണോ കഴിയുക, അത്തരമൊരു അവസ്ഥയിലാണോ നാം ഇപ്പോഴുള്ളത്. എനിക്ക് തോന്നുന്നത്, നാം കീഴടങ്ങലിനോട് അടുത്തുവെന്നാണ്, വ്യവസ്ഥിതിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുമ്പോള്‍, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലായിപ്പോഴും ഒരു വിപ്ലവം ഉണ്ടാവും.പൃഥ്വിരാജ്
മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചു.
തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്. . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.ഉണ്ണി മുകുന്ദന്‍
2017 ജനുവരി 13 ന് 13 വയസ്സുകാരിയെയും മാര്‍ച്ച് 4 ന് ഒന്‍പത് വയസ്സുകാരിയെയും അട്ടപ്പള്ളത്തെ വീടിനകത്ത് തൂങ്ങി ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.എന്നാല്‍ ഉയരമുള്ള ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ള കുട്ടികളുടെ മരണം ദുരൂഹത ജനിപ്പിച്ചു. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള ബന്ധുവും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയത്. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിചേര്‍ക്കപ്പെട്ടവരാണ് കുറ്റവാളികളെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ബലാത്സംഗം, ആത്മഹത്യാ പ്രേരണ. ബാലപീഡനം. സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് നാലുപേരെ പാലക്കാട് പോക്‌സോ കോടതി വറുതെ വിട്ടത്. വി. മധു ഷിബു എം മധു പ്രദീപ് കുമാര്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. അഞ്ചാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലാണ്. ഇതില്‍ അടുത്തമാസം വിധി പറയും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം