തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. റോഡില്‍ ബസ് നിര്‍ത്തിയിട്ട അമ്പത് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. പട്ടിക ഗതാഗത കമ്മിഷണര്‍ക്ക് പൊലീസ് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പൊലീസിനെ കയ്യേറ്റം ചെയ്ത ജീവനക്കാരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. ക്രമസമാധാന പ്രശ്‌നമുണ്ടാകാതിരിക്കാനാണ് ഇടപെട്ടതെന്നാണ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
സ്വകാര്യബസിലെ ജീവനക്കാരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്ന വിവരത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ എസ് ഐ ഉള്‍പ്പെടെയുള്ളവരെ ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറിയിട്ടുണ്ട്. ബസ് സമരത്തിനിടെ കുഴഞ്ഞുവീണ കടകംപള്ളി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വൈകിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.