കൊറോണ വൈറസ് ബാധയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയതിന് ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസ്. കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് യാതൊരു അസുഖങ്ങളുമില്ലെന്നും സര്‍ക്കാര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിവരിച്ച് വീഡിയോ പ്രചരിപ്പിച്ചതിനാണ് സ്വയം പ്രഖ്യാപിത ചികിത്സകനായ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തത്. ഇതടക്കം മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്.
എറണാകുളം പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി പറയുന്നതെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിച്ചതിന് ഒരാള്‍ക്കെതിരെ നടപടി. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ഒരു കൊറോണ ബാധിതനുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയും പൊലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കുന്നംകുളം പൊലീസിന്റെ നടപടി.