Around us

ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ പൊലീസ് മര്‍ദ്ദിച്ചു; ഭീകരവാദികളെ നേരിടുന്നതു പോലെ പെരുമാറുന്നതിലാണ് പ്രശ്‌നെമെന്ന് അഭിഭാഷകന്‍

ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് അഭിഭാഷകന്‍. ചുമലിലും കൈക്കും പരിക്കുള്ളതായി എബിനും ലിബിനും മജിസ്‌ട്രേറ്റിന് പരാതി നല്‍കി. തീവ്രവാദികളോട് പെരുമാറുന്നത് പോലെ പൊലീസും ആര്‍ടിഒ ഓഫീസറും പ്രവര്‍ത്തിച്ചുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

'' നിങ്ങള്‍ നിയമം ലംഘിച്ചുവെന്ന് പറയുന്ന വാഹനത്തിന്റെ കാര്യത്തില്‍ അതുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിന് എന്തൊക്കെ നടപടികളാണോ ചെയ്യാന്‍ പറ്റുന്നത് അതൊക്കെ ചെയ്യാം. യൂട്യൂബ് വ്‌ളോഗര്‍മാരാണ്, അല്ലെങ്കില്‍ പത്രക്കരാണ്, അഭിഭാഷകരാണ് പ്രത്യേക പരിഗണന വേണമെന്ന ഒരു വാദവും ഞങ്ങള്‍ക്കില്ല. പക്ഷേ ഒരു നിയമ ലംഘനം മറ്റൊരു നിയമലംഘനം കൊണ്ട് നേരിടുന്നതാണ് ഇവിടുത്തെ പ്രശ്‌നം.കാരണം ഒരു ഭീകരവാദികളെ അറസ്റ്റ് ചെയ്യുന്നത് പോലെ ജീപ്പിലേക്ക് വലിച്ചിഴച്ച് അവരെ ക്രൂരമായി ആക്രമിക്കപ്പെടുന്ന രീതിയിലേക്കാണ് ഇന്നലെ കാര്യങ്ങള്‍ പോയത്.

ഡോക്ടര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലുള്‍പ്പെടെ ഡോക്ടര്‍ എഴുതിയത് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി എന്നാണ്.

ഏഴില്‍ കൂടുതല്‍ വകുപ്പുകളാണ് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുള്ളത്. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പ്, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമുള്ള വകുപ്പുകള്‍ തുടങ്ങി നാട്ടില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധത്തില്‍ ഭീകരവാദികളെ നേരിടുന്നത് പോലെ ഇവരെ നേരിടുന്നതിലാണ് പ്രശ്‌നം,'' വ്‌ളോഗര്‍മാരായ എബിന്റെയും ലിബിന്റെയും അഭിഭാഷകന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അതേസമയം പിഴയൊടുക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. കണ്ണൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വാദം നടന്നത്.

ആര്‍ടിഒ ഓഫീസില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക എത്രയാണോ അത് ഒടുക്കാമെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അതിന്റെ തുക എത്രയാണ് എന്നത് ബോധ്യപ്പെടുത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമായിരിക്കും കോടതി ഇവരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുക.

പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഇവരെ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. വ്‌ളോഗര്‍മാരുടെ അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വാന്‍ലൈഫ് യാത്രകള്‍ നടക്കുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

'ആത്മാഭിമാനം, അപമാനം, ആത്മാര്‍ത്ഥത'; പാലക്കാട് ബിജെപിയില്‍ സന്ദീപ് വാര്യര്‍ക്കും സി.കൃഷ്ണകുമാറിനും ഇടയില്‍ സംഭവിക്കുന്നതെന്ത്?

SCROLL FOR NEXT