പുല്‍വാമ ആക്രമണം നടത്തിയത് പാക്കിസ്താനാണെന്ന പാക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവന പ്രതിപക്ഷത്തിനെതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികരെ നഷ്ടപ്പെട്ടപ്പോള്‍ ചിലര്‍ക്ക് ദുഃഖമുണ്ടായിരുന്നില്ലെന്നും, സ്വാര്‍ത്ഥമായ മുതലെടുപ്പിനാണ് അവര്‍ ശ്രമിച്ചതെന്നും മോദി ആരോപിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ദേശീയ ഏകതാ ദിവസ് ആഘോഷത്തില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പ്രസ്താവന.
പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടിയെന്ന് മോദി ആരോപിച്ചു. 'പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മക്കളെയോര്‍ത്ത് ഇന്ത്യ വിലപിക്കുമ്പോള്‍, ചിലര്‍ക്ക് ദുഃഖമുണ്ടായിരുന്നില്ല. രാജ്യത്തിനത് ഒരിക്കലും മറക്കാനാകില്ല. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വാര്‍ത്ഥ നേട്ടം സ്വന്തമാക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നു'.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കുറച്ച് ദിവസം മുമ്പ് പാക്കിസ്താനില്‍ നിന്ന് ഒരു വാര്‍ത്ത പുറത്ത് വന്നു. ആക്രമണം നടത്തിയത് അവരാണെന്ന് പാര്‍ലമെന്റില്‍ സമ്മതിച്ചു എന്നതായിരുന്നു വാര്‍ത്ത. രാഷ്ട്രീയ താല്‍പര്യത്തിനായി ഈ ആളുകള്‍ക്ക് എത്രത്തോളം പോകാനാകും. പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള രാഷ്ട്രീയം അതിന്റെ വലിയ ഉദാഹരണമാണ്. അത്തരം രാഷ്ട്രീയ പാര്‍ട്ടികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, രാജ്യത്തിന്റെ സുരക്ഷയ്ക്കായി, നമ്മുടെ സുരക്ഷാ സേനയുടെ മനോവീര്യം കണക്കിലെടുത്ത് അത്തരം രാഷ്ട്രീയം ഒഴിവാക്കുക. ലോകത്തിലെ എല്ലാ രാജ്യങ്ങളും എല്ലാ സര്‍ക്കാരുകളും എല്ലാ മതങ്ങളും ഭീകരതയ്‌ക്കെതിരെ ഒന്നിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
PM Slams Opposition Over Pulwama Attack