Around us

പ്രധാനമന്ത്രി 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസെന്ന ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നത്.

ഏത് വിഷയത്തിലാകും പ്രധാനമന്ത്രി സംസാരിക്കുക എന്നത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും എന്ന് മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ട്വീറ്റില്‍ ഉണ്ടായിരുന്നത്.

വ്യാഴാഴ്ചയായിരുന്നു 100 കോടി വാക്‌സിന്‍ ഡോസുകള്‍ എന്ന നേട്ടം ഇന്ത്യ കൈവരിച്ചത്. ചൈനക്ക് പിന്നാലെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ശാസ്ത്ര, സംരംഭക രംഗങ്ങളുടെയും 130 കോടി ജനങ്ങളുടെയും മഹാവിജയമാണിതെന്നായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വാക്‌സിന്‍ നിര്‍മാണ കമ്പനികളുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിന്‍ എത്തിച്ചവരുടെയും സേവനം മറക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT