Around us

ടൂറിസം തലപ്പത്ത് പി.കെ ശശി, കെ.ടി.ഡി.സി ചെയര്‍മാന്‍

ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എ പി.കെ ശശിയെ കെ.ടി.ഡി.സി ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. എം. വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് പി.കെ. ശശിയെ നിയമിച്ചിരിക്കുന്നത്.

ഡി.വൈ.എഫ്.ഐയിലെ ഒരു വനിതാ നേതാവിന്റെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് പി.കെ ശശിയെ സി.പി.ഐ.എമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിയമസഭയിലേക്ക് രണ്ടാമത് മത്സരിക്കാന്‍ ശശിക്ക് അവസരം ലഭിച്ചിരുന്നില്ല. ആറ് മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍.

2019 നവംബര്‍ 26നാണ് അന്ന് ഷൊര്‍ണൂര്‍ എം.എല്‍.എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ശശിയെ സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്തത്.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതിയില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്.

ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടി എടുക്കാമെന്നുമായിരന്നു കമ്മീഷന്റെ ശുപാര്‍ശ. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധിയ്ക്ക് ശേഷം ശശിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT