നിസാന്‍ കേരളം വിടുന്നുവെന്ന പ്രചരണം സംസ്ഥാനത്തിന്റെ ഭാവിക്ക് ദോഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിനോടുള്ള വിരോധം വികസന പദ്ധതികളോട് കാണിക്കരുത്. വികസനം നാടിന്റെ ഭാവിയാണ്. വരുന്ന തലമുറക്ക് കൂടി വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഇതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ആരോഗ്യകരമായാണോ ഇടപെടുന്നതെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.മനംമടുത്ത് പോകുമെന്ന പ്രചരണമാണ് നടക്കുന്നത്.
ആഗോള മോട്ടോര്‍ കമ്പനിയായ നിസാന്‍ തിരുവനന്തപുരത്ത് ഡിജിറ്റല്‍ ഹബ് ആരംഭിച്ചിരുന്നു. തുടങ്ങുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന കാണിച്ച് സംസ്ഥാന സര്‍ക്കാറിനെ അതൃപ്തി അറിയിച്ചെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുയായിരുന്നു മുഖ്യമന്ത്രി
നിസാന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. പുതിയ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കമ്പനിയുടെ ചില ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പിന്തുണ കൂടി വേണം. നിസാനും സംസ്ഥാന സര്‍ക്കാറിനും ഇടയിലുള്ള കാര്യങ്ങള്‍ ഏകേപിപ്പിക്കുന്നതിനായി കെ ബിജു ഐഎഎസിനെ ചുമതലപ്പെടുത്തി.
വിമാന സൗകര്യ പ്രശ്‌നം പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് കമ്പനികളുടെ യോഗം വിളിക്കും. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കും. ആഭ്യന്തര- അന്താരാഷ്ട്ര സര്‍വ്വീസുകളുടെ പ്രശ്‌നമാണ് നിസാന്‍ ഉന്നയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കമ്പനി വിപൂലീകരണത്തിന് ടെക്‌നോപാര്‍ക്കിന് പുറമേ കിന്‍ഫ്രയില്‍ സ്ഥലം വേണം. ടെക്‌നോപാര്‍ക്കിലെ അതേ വ്യവസ്ഥയില്‍ കിന്‍ഫ്രയിലും സ്ഥലം നല്‍കും. ഇതിന്റെ മേല്‍നോട്ടവും കെ ബിജു ഐ എ എസിനാണ്. സ്റ്റാമ്പ് ഡ്യൂട്ടിയിലും ഇളവ് നല്‍കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കും.
നിസാന്‍ പോലുള്ള സ്ഥാപനങ്ങള്‍ വരുമ്പോള്‍ പശ്ചാത്തല സൗകര്യവും അനുബന്ധമേഖലയും വികസിക്കും. അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂള്‍, വിനോദ കേന്ദ്രങ്ങള്‍, മാലിന്യ സംസ്‌കരണം, സ്‌കൂള്‍,ആശുപത്രി ഇക്കാര്യം ഗൗരവമായി പരിശോധിക്കുന്നതിനായി ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിസാന്റെ തിരുവനന്തപുരത്തെ സ്ഥാപനത്തില്‍ 600 പേര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ടെന്നത് പോലും മനസിലാക്കാതെയാണ് പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.