Around us

‘നുഴഞ്ഞുകയറി അക്രമം നടത്തുന്നത് എസ്ഡിപിഐ’; പൗരത്വ സമരങ്ങള്‍ വഴിതിരിച്ചുവിടാന്‍ തീവ്രവാദ സംഘങ്ങളുടെ ശ്രമമെന്ന് മുഖ്യമന്ത്രി 

THE CUE

എസ്ഡിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ അക്രമം നടത്തുന്നത് എസ്ഡിപിഐയാണെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. മഹല്ല് കമ്മിറ്റികള്‍ ഇവരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധിക്കണം. മഹല്ല് കമ്മിറ്റികളുടെ പ്രതിഷേധ പരിപാടികളില്‍ തീവ്രവാദ സംഘങ്ങള്‍ കയറിക്കൂടി സമരം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ട്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന നിരവധി പേരുടെ മേല്‍ കേസ് ചുമത്തിയത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമാനുസരണം സമരം ചെയ്തവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാതൃകാപരമായ പ്രക്ഷോഭമാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ അതിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ കര്‍ശന നടപടികളുണ്ടാകും. സമരം കൈവിട്ടുപോയാല്‍ പൊലീസിന് കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ ബഹളമുണ്ടായി. എന്നാല്‍ എസ്ഡിപിഐയെ പറയുമ്പോള്‍ പ്രതിപക്ഷം ബഹളം വെയ്ക്കുന്നത് എന്തിനെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാല്‍ എസ്ഡിപിഐയുമായി സഖ്യത്തിലര്‍പ്പെട്ടത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. എസ്ഡിപിഐയുടെ പിന്‍തുണ പ്രതിപക്ഷത്തിന് ആവശ്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT