Around us

രാജ്യത്ത് എട്ട് ദിവസത്തിനിടെ ഇന്ധനവില കൂട്ടിയത് ആറ് രൂപ

രാജ്യത്ത് എട്ട് ദിവസത്തിനിടെ ഇന്ധനവില കൂടിയത് ആറ് രൂപ. ദ്വിദിന ദേശീയ പണിമുടക്ക് നടക്കുന്ന രണ്ടാം ദിവസവും ഇന്ധനവില കൂടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധനവില വര്‍ദ്ധിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാല ഇന്ധനവില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് കരുതുന്നത്.

137 ദിവസത്തോളം രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്നതിനെ തുടര്‍ന്ന് പൊതുമേഖല എണ്ണക്കമ്പനികളായ ഐ.ഒ.സി, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, എച്ച്.പി.സിഎല്‍ തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്ക് മുകളിലാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

മാര്‍ച്ച് 22ന് ഇന്ധനവിലയ്‌ക്കൊപ്പം പാചകവാതക വിലയും കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലണ്ടറിന് 50 രൂപയും അഞ്ച് കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയുമാണ് കൂട്ടിയത്.

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

SCROLL FOR NEXT