Around us

വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരൻ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കണം

വയനാടിൻറെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. നടനും കാസർകോട്ടെ അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കോടതി നിർദേശിച്ചു.

ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ചോദിച്ചു. വയനാട് ദുരന്തത്തിൻറെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസവും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചത്. വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിൽ നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു.

ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനും ചെലവഴിക്കാനും കേന്ദ്രീകൃത സംവിധാനം ഉണ്ടാക്കണം. വിവിധ സംഘടനകൾ ഫണ്ട് സ്വരൂപിക്കുന്നത് നിരുത്സാഹപ്പെടുത്തണം. അല്ലെങ്കിൽ അത് ചെലവഴിക്കുന്നത് കേന്ദ്ര ഫണ്ടിലൂടെ മാത്രമാക്കണം. ദുരിതബാധിതരെയെല്ലാം ഒരുപോലെ പരിഗണിക്കുന്നു എന്നുറപ്പാക്കണം. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വീടുകൾ നിർമിച്ചു നൽകുമ്പോൾ വിവേചനമുണ്ടാകരുത്. നിർമിക്കപ്പെടുന്ന വീടുകൾ ഒരേ പോലെയാണെന്ന് ഉറപ്പാക്കണം. മത, ജാതി, രാഷ്ട്രീയ ചിഹ്നങ്ങള്‍ വീടുകളിലുണ്ടാകരുതെന്നും ഹർജിയിൽ പറയുന്നു. 

വയനാട് ദുരന്തത്തിനു ശേഷം സംഘടനകൾ ദുരിതബാധിതരെ സഹായിക്കാനുള്ള അക്കൗണ്ടുകളും ആപ്പുകളും തുടങ്ങിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളുടെ സഹായവും തേടുന്നുണ്ട്. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സർക്കാർ ഫണ്ട് സ്വരൂപിക്കുന്ന അവസരത്തിൽ തന്നെയാണ് ഇത്തരം ഫണ്ട് പിരിവും നടക്കുന്നത്. ദേശീയതലത്തിലും ഇത്തരത്തിൽ ഫണ്ട് പിരിവ് നടക്കാറുണ്ടെങ്കിലും സുതാര്യത ഉറപ്പാക്കി ഫലപ്രദമായ വിനിയോഗം സാധ്യമാക്കണം. ദുരുപയോഗം തടയണം. സർക്കാർ ഏജൻസികളെയും സംഘടനകളെയും കൂട്ടിയിണക്കിയുള്ള പ്രവർത്തനം വേണം. തുക അർഹർക്ക് ലഭിക്കുന്നതായി ഉറപ്പാക്കണം. ലഭിച്ച പണത്തിന്റെയും ചെലവഴിച്ച തുകയുടെയും കണക്കുകൾ പരസ്യമാക്കണമെന്നും ഹജിയിൽ ആവശ്യപ്പെട്ടിരുന്നു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT