Around us

‘ഇതെന്റെ ശംഭുവാണ് ‘; മെട്രോ മിക്കിക്കായി എത്തുന്നത് നിരവധി പേര്‍ 

THE CUE

മെട്രോ തൂണുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയും ചെയ്ത പൂച്ചയെ ഏറ്റെടുക്കാനായി തിരക്ക്. നിരവധി പേരാണ് മെട്രോ മിക്കിയെന്ന് പേരിട്ടിരിക്കുന്ന പൂച്ചയെ തിരക്കി കടവന്ത്രയിലെ മൃഗാശുപത്രിയിലെത്തുന്നത്. മിക്കിയെ തരുമോയെന്ന് പത്തിലേറെ പേര്‍ അന്വേഷിച്ചതായി അധികൃതര്‍ പറയുന്നു. അതേസമയം പൂച്ച തന്റേതാണെന്ന് അവകാശപ്പെട്ട് ആലുവ സ്വദേശിനിയുമെത്തി.

ശംഭുവെന്നാണ് പൂച്ചയുടെ പേരെന്നും സഹോദരന് ഇഷ്ടമില്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണെന്നുമാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ പൂച്ച ഇവരുടേതാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നും ലഭ്യമാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ മിക്കിയെ വിട്ടുനല്‍കിയില്ല. അതേസമയം പൂച്ചയെ നല്‍കുമോയെന്ന് ചോദിച്ച് നിരവധി കുട്ടികളും ആശുപത്രിയില്‍ എത്തിയിരുന്നു.നിരവധി പേര്‍ വിളിച്ച് ചോദിക്കുന്നുമുണ്ട്. അതേസമയം ഉചിതനായ ഒരു വ്യക്തിക്ക് പൂച്ചയെ കൈമാറുമെന്നാണ് അധികൃതരുടെ നിലപാട്.

നല്ല രീതിയില്‍ പരിപാലിക്കുമെന്ന് ബോധ്യമുള്ളയാള്‍ക്ക് നല്‍കാമെന്നാണ് തീരുമാനം. ദത്തെടുക്കലിന് സത്യവാങ്മൂലം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ബുധനാഴ്ച പൂച്ചയെ മൃഗാശുപത്രിയില്‍ നിന്ന് മാറ്റും. പൂച്ചയെ തേടി ഇവിടേക്ക് കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തിലാണിത്. മിക്കി എളുപ്പം ഇണങ്ങിയെന്നും പരിപാലിക്കുന്നവര്‍ വ്യക്തമാക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT