Around us

‘സിനിമയില്‍ വിപ്ലവം പറയുന്ന സ്ത്രീകള്‍ പിന്നീട് കരയേണ്ടി വരും’;’സ്റ്റീഫന്‍ നെടുമ്പള്ളി താനാണെന്ന് പലരും പറഞ്ഞെന്ന് പിസി ജോര്‍ജ് 

THE CUE

മലയാള സിനിമയില്‍ സ്ത്രീവിരുദ്ധത ഇല്ലെന്ന് കേരളജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ്. യഥാര്‍ത്ഥ സ്ത്രീയെ സിനിമയില്‍ കാണിച്ചാല്‍ സ്ത്രീവിരുദ്ധതയെന്ന് വിപ്ലവം പറയുന്നവര്‍ക്ക് തോന്നും. സ്ത്രീകള്‍ അല്‍പം മാന്യത പുലര്‍ത്തണമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് പറഞ്ഞു. തന്നെ അതേ പടി സൃഷ്ടിച്ചുവെച്ചതാണ് ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന് പലരും പറഞ്ഞെന്നും എന്നാല്‍ ചിത്രം കണ്ടിട്ടില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീയും പുരുഷനും തമ്മില്‍ തുല്യതയില്ല. പരസ്പരം ബഹുമാനിച്ച് പോകണം. സിനിമയില്‍ വിപ്ലവം പറഞ്ഞ് നടക്കുന്ന സ്ത്രീകള്‍ ഒടുവില്‍ കരഞ്ഞുകൊണ്ട് നടക്കും. സിനിമലോകത്ത് നില്‍ക്കാന്‍ താല്‍പര്യമുവര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയരുത്. ജസ്റ്റിസ് ഹേമ കമ്മീഷനെ കുറിച്ചുള്ള ചോദ്യത്തിന്, കമ്മീഷന്‍ വെറുതെ പറയില്ലല്ലോ എന്നായിരുന്നു പിസി ജോര്‍ജ് നല്‍കിയ മറുപടി, ഹേമകമ്മീഷന്‍ വിശദമായ പഠനത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ്, അപ്പോള്‍ റിപ്പോര്‍ട്ട് പറയുന്നത് വാസ്തവമായിരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പറഞ്ഞ പിസി ജോര്‍ജ്, ഇങ്ങനെയൊരു നിയമം പാടില്ലായിരുന്നുവെന്നും പ്രതികരിക്കാതിരുന്നവര്‍ മാന്യന്മാരാണെന്നും കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ യുവതികള്‍ കയറുന്നതിനോട് യോചിക്കുന്നില്ല, ആയിരക്കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളുണ്ട്, സ്ത്രീകള്‍ക്ക് അവിടെ പോയി കയറിയാല്‍ പോരേയെന്നും പിസി ജോര്‍ജ് ചോദിച്ചു.

സിനിമ യുവാക്കളില്‍ സ്വാധീനമുണ്ടാക്കുന്നുണ്ട്, പ്രത്യേകിച്ച് തമിഴ് താരം വിജയിയെ പോലുള്ള നടന്മാരുടെ ചിത്രങ്ങള്‍. സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് നല്ലതാണ്, പൊതുപ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അവര്‍ക്ക് സാധിക്കും. രാഷ്ടീയക്കാരോട് മറ്റുള്ളവര്‍ക്ക് കുശുമ്പാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

SCROLL FOR NEXT