Around us

പായിപ്പാട് പ്രതിഷേധം: ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു,റെയ്ഡില്‍ 21 മൊബൈലുകളും പിടിച്ചെടുത്തു 

THE CUE

കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ കൂട്ടമായി നിരത്തിലിറങ്ങി പ്രതിഷേധിച്ച സംഭവത്തില്‍ ബംഗാള്‍ സ്വദശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആളുകളെ വിളിച്ചുകൂട്ടിയെന്ന് ആരോപിച്ച് മുഹമ്മദ് റിഞ്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പൊലീസിന്റേതാണ് നടപടി. അതേസമയം ഞായറാഴ്ച തൊഴിലാളി ക്യാംപുകളില്‍ നടത്തിയ റെയ്ഡില്‍ 21 മൊബൈലുകളും പൊലീസ് പിടിച്ചെടുത്തു. 20 മിനിട്ടിനുള്ളിലാണ് പായിപ്പാട് മൂവായിരത്തിലേറെ പേര്‍ ഒത്തുകൂടിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യമാണ് പൊലീസ് സംശയിക്കുന്നത്.

കൃത്യമായ ആസൂത്രണമില്ലാതെ ഇത്രവേഗം അവര്‍ സംഘടിക്കില്ലെന്നാണ് പൊലീസ് വാദം.ഉത്തരേന്ത്യയില്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചപ്പോള്‍ വാഹനങ്ങള്‍ ഒരുക്കിയതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധിച്ചാല്‍ മാത്രമേ ആവശ്യം നടക്കൂവെന്ന തരത്തില്‍ ഇവര്‍ക്കിടയില്‍ ആഹ്വാനമുണ്ടായെന്നുമാണ് പൊലീസ് പറയുന്നത്. എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാര്‍ കാളിരാജിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി തിലോത്തമനും ഞായറാഴ്ച ആരോപിച്ചിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT