പന്തീരാങ്കാവ് യുഎപിഎ കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്ന് എന്‍ഐഎ ഓഫറുണ്ടെന്ന് അലന്‍ ഷുഹൈബ്. അത് സ്വീകരിക്കില്ല. മാപ്പുസാക്ഷിയാകാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അലന്‍ ഷുഹൈബ് കോടതിയിലും അറിയിച്ചിരുന്നു.
ഒരു ദിവസത്തെ പരോളില്‍ പന്നിയങ്കരയിലെ വീട്ടിലെത്തിയതാണ് അലന്‍. അസുഖം ബാധിച്ച ബന്ധുവിനെ കാണാനായിട്ടായിരുന്നു പരോള്‍. രാവിലെ പത്തരയ്ക്ക എത്തിയ അലനെ ഒന്നരയോടെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. മാവോയിസ്്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകളും പിടിച്ചെടുത്തെന്നാണ് പോലീസ് പറയുന്നത്.
മാപ്പുസാക്ഷിയാകാന്‍ പല കോണില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെങ്കിലും കൂടെയുള്ളവര്‍ക്കെതിരെ മൊഴി നല്‍കില്ലെനന്് അലന്‍ കോടതിയെ അറിയിച്ചിരുന്നു. സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും താല്‍പര്യമുണ്ടെങ്കില്‍ മാപ്പ് സാക്ഷിയാക്കുമെന്നുമാണ് എന്‍ഐഎയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍.