Around us

ബിജെപി നേതാവ് നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം; പ്രതി കര്‍ണാടകയിലെന്ന് പൊലീസ്

കണ്ണൂര്‍ പാനൂര്‍ പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാല്‍ കെ വിക്കാണ് അന്വേഷണ ചുമതല. പാനൂര്‍ എസ്‌ഐ ഫായിസ് അലിയുടെ കീഴില്‍ പതിനൊന്നു പേര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തും. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രതി പദ്മരാജന്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി വേണുഗോപാലന്‍ കെ.വി ദ ക്യുവിനോട് ഇന്നലെ പറഞ്ഞിരുന്നു. അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ട് ഒരുമാസമാകാറായിട്ടും അറസ്റ്റ് ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അറസ്റ്റ് വൈകുന്നതില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വിമര്‍ശിച്ചിരുന്നു. പ്രതി പദ്മരാജനെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യം ഡിജിപിയോട് സംസാരിച്ചിരുന്നതായും കെ കെ ശൈലജ ഇന്നലെ ഫേസ്ബുക്ക് ലൈവില്‍ വിശദീകരിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കേസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. മൊബൈല്‍ ഓഫ് ചെയ്തിരിക്കുന്നതിനാല്‍ അത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താന്‍ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു.

എല്‍.എസ്.എസ് പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് അവധി ദിവസം വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടി പദ്മരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ തുടര്‍ച്ചയായി ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പിന്നീട് പാനൂര്‍ പോലീസ് മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വൈദ്യപരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു. കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വിദ്യാര്‍ത്ഥിനിയുടെ മാനസികനിലയും പരിശോധിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹപാഠിയും അധ്യാപകനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT