Around us

പാലിയേക്കര ടോള്‍ പ്ലാസ: മുടക്കിയ തുകയുടെ 97 ശതമാനം ലഭിച്ചു; പിരിവ് ഇനിയും 8 കൊല്ലം

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസിലെ പിരിവെടുക്കാനുള്ള കരാര്‍ കാലാവധി എട്ട് കൊല്ലം കൂടി ശേഷിക്കേ മുടക്കിയ തുകയുടെ 97 ശതമാനവും കമ്പനിക്ക് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ പാത നിര്‍മ്മാണത്തിന് ചെലവായത് 721 കോടി രൂപയാണ്. 698 കോടി രൂപ ഇതുവരെ ലഭിച്ചെന്നാണ് കണക്ക്. 23 കോടി രൂപ കൂടി ലഭിച്ചാല്‍ ചെലവായ തുക കമ്പനിക്ക് കിട്ടുമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2012 ഫെബ്രുവരി 9നാണ് പാലിയേക്കര ദേശീയ പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 2028 ഫെബ്രുവരി 9വരെ ടോള്‍ പിരിക്കാനാണ് കരാര്‍. ദിവസവും 45000ത്തോളം വാഹനങ്ങള്‍ കടന്നു പോകുന്ന പാലിയേക്കര ടോള്‍ വഴി 30 ലക്ഷം രൂപയാണ് പിരിക്കുന്നത്.

പിരിവ് നടക്കുന്നുണ്ടെങ്കിലും കരാറിലെ വ്യവസ്ഥകള്‍ കമ്പനി ലംഘിക്കുന്നതായും ആരോപണമുണ്ട്. അടിപ്പാത നിര്‍മ്മാണം നടപ്പാക്കിയിട്ടില്ല. ചെലവായ തുക കമ്പനിക്ക് കിട്ടിക്കഴിഞ്ഞാല്‍ ടോള്‍ പ്ലാസ ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT