Around us

പാലാരിവട്ടം അഴിമതി: വിജിലന്‍സിന് നിര്‍ണായക തെളിവ്; കരാര്‍ കമ്പനി എംഡിയുടെ ലാപ്‌ടോപ്പില്‍ ഉന്നതരുടെ പേരും പണമിടപാട് വിവരങ്ങളും

THE CUE

പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മാണ അഴിമതിക്കേസില്‍ വിജിലന്‍സിന് നിര്‍ണാക തെളിവ്. കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയലിന്റെ സ്വകാര്യ ലാപ്‌ടോപ്പ് അന്വേഷണസംഘത്തിന് ലഭിച്ചു. പണമിടപാട്, ഉന്നതരുടെ പേരുകള്‍, കത്തിടപാടുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ലാപ് ടോപ്പിലുണ്ട്. പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവായേക്കാവുന്ന ലാപ്‌ടോപ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ശേഷം ഹാര്‍ഡ് ഡിസ്‌ക് പരിശോധനക്കായി സി ഡാക്കിന് കൈമാറി.

ആര്‍ഡിഎസ് പ്രൊജക്ട്‌സിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും ലാപ്‌ടോപ്പില്‍ രേഖപ്പെടുത്തിയിരുന്നെന്ന് സുമിത് ഗോയല്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

കേസില്‍ ഒന്നാം പ്രതിയായ സുമിത് ഗോയല്‍ റിമാന്‍ഡില്‍ തുടരുകയാണ്. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് നല്‍കിയ മൊഴിയുടേയും കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലിന്റേയും അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള തയ്യാറെടുപ്പുകളിലാണ് വിജിലന്‍സ്. മുസ്ലീം ലീഗ് നേതാവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇന്ന് നോട്ടീസ് നല്‍കി. പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ പ്രോസിക്യൂഷനോട് നിയമോപദേശവും തേടി.

അന്വേഷണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് വിജിലന്‍സ് കൂടുതല്‍ വിവരം ശേഖരിക്കും. പിടിച്ചെടുത്ത ഫയലുകളേക്കുറിച്ച് വ്യക്തത വരുത്താന്‍ പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും സമീപിക്കും. അഴിമതി നടന്ന കാലത്ത് ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലരിലേക്കും അന്വേഷണം നീളുന്നുണ്ട്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT