തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഊഹാപോഹങ്ങള്‍ വെച്ച് ഭരണഘടനാസ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഒരു തരത്തിലും ബന്ധമില്ല. സ്വപ്‌ന സുരേഷിനെ അറിയാം, അവരുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല. അവരുടെ പശ്ചാത്തലം അറിയുന്നതില്‍ ചെറിയ പിശക് പറ്റിയെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും തനിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ എല്ലാ പ്രവര്‍ത്തികളും സഭാസമിതികളുടെ നേതൃത്വത്തിലാണ്. എന്തടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണമെന്ന് മനസിലാകുന്നില്ല. ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ല. ഊരാളുങ്കലിന് കരാര്‍ നല്‍കിയത് ഇ-വിധാര്‍ സഭ ഒരുക്കുന്നതിനാണ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മാതൃകാപരമായ സംരംഭമാണ് സഭാ ടിവി. ജനങ്ങളും സഭയുമായും ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് തുടങ്ങിയതാണ്. ധൂര്‍ത്ത് ലക്ഷ്യമുണ്ടെങ്കില്‍ സ്വന്തമായി ടിവി ചാനല്‍ തുടങ്ങാമായിരുന്നു. താല്‍കാലികമായ സമിതിയാണ് സഭാ ടിവിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. വേണമെങ്കില്‍ നിയമസഭ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാന്‍ പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാമെന്നും സ്പീക്കര്‍ പറഞ്ഞു.