പൊതുമരാമത്ത് വകുപ്പും, ടൂറിസം വകുപ്പും ബേപ്പൂരില്‍ നിന്നുള്ള നിയമസഭാംഗം പി.എ മുഹമ്മദ് റിയാസിന്. കഴിഞ്ഞ മന്ത്രിസഭയില്‍ ജി.സുധാകരന്‍ കൈകാര്യം ചെയ്ത വകുപ്പാണ് പൊതുമരാമത്ത്. കടകംപള്ളി സുരേന്ദ്രനായിരുന്നു ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. സര്‍ക്കാരിലെ നിര്‍ണായകമായ രണ്ട് വകുപ്പുകളാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനെ തേടിയെത്തിയിരിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരില്‍ വീണ ജോര്‍ജ്ജ് ആരോഗ്യവകുപ്പ് മന്ത്രിയാകും. ധനകാര്യം കെ.എന്‍ ബാഗോപാലിനും തദ്ദേശസ്വയംഭരണ വകുപ്പ് എം.വി ഗോവിന്ദനും, വ്യവസായ വകുപ്പ് പി.രാജീവിനുമാണ്. ആര്‍.ബിന്ദുവാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി.
വൈദ്യുതിവകുപ്പ് സിപിഎം ജനതാദള്‍ എസിന് നല്‍കി. കെ.കൃഷ്ണന്‍കുട്ടിയാണ് വൈദ്യുതി വകുപ്പ് മന്ത്രി. ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലിനാണ് തുറമുഖവകുപ്പ്. 27 വര്‍ഷത്തിന് ശേഷമാണ് ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. ന്യൂനപക്ഷക്ഷേമം, പ്രവാസി കാര്യം വി.അബ്ദുറഹ്മാന് ലഭിക്കും.