വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് തിരിച്ച മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രോഗശാന്തി നേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദീഖ്, മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് കോടിയേരിക്ക് രോഗശാന്തി നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
എത്രയും പെട്ടെന്ന് അസുഖം മാറി കര്‍മ പഥത്തിലേക്ക് തിരിച്ചെത്താന്‍ ശ്രീ കോടിയേരി ബാലകൃഷ്ണന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, get well soon...prayers, എന്ന് ടി സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിബന്ധങ്ങള്‍ പക്വതയോടെ കാത്ത് സൂക്ഷിക്കുന്ന കോടിയേരിക്ക് രോഗശാന്തി ആശംസിക്കുന്നു. പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെ, എന്ന് അബ്ദുറബ്ബ് കുറിച്ചു.
കോടിയേരിയുടെ ചിത്രം പങ്കുവെച്ച് രോഗം ഉടന്‍ ഭേദമാവട്ടെ (get well soon) എന്നാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കുവെച്ചത്.
അനാരോഗ്യം കാരണമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് കൊണ്ടു പോയി.
തിങ്കളാഴ്ച രാവിലെ 10.30ഓടെ എ.കെ.ജി സെന്ററിന് സമീപത്തെ ചിന്ത ഫ്‌ളാറ്റില്‍ നിന്ന് കോടിയേരിയെ പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം വമാനത്താവളത്തില്‍ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേകം സജ്ജീകരിച്ച എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് എത്തിക്കുന്നത്. ഉച്ചയോടുകൂടി അപ്പോളോ ആശുപചത്രിയില്‍ ചികിത്സ ആരംഭിക്കും