ഒമിക്രോണ്‍ വ്യാപനമുണ്ടായേക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേസുകള്‍ വര്‍ധിച്ചാല്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് ആശങ്ക.
സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ 15, തിരുവനന്തപുരം 10, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ ഓരോ കേസുകള്‍ വീതവുമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവരുമാണ്. 12 പേര്‍ യു.കെയില്‍ നിന്നെത്തിയവരാണ്. ടാര്‍സാനിയയില്‍ നിന്നെത്തിയ മൂന്ന് പേരും ഖാന, അയര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കേസുകളുമാണ് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സമ്പര്‍ക്കത്തിലൂടെ രണ്ട് ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണം. ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ലെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.