ഓണത്തിന് നല്‍കുന്ന റേഷന്‍ പഞ്ചസാര ഇത്തവണ നല്‍കില്ല. അധിക സാമ്പത്തിക ബാധ്യതയാകുമെന്നതിനാലാണ് സര്‍ക്കാര്‍ പിന്‍മാറ്റം. 21 രൂപയക്കാണ് ഒരു കിലോ പഞ്ചസാര നല്‍കിയിരുന്നത്. 36 രൂപയാണ് പഞ്ചസാര വാങ്ങുന്നത്. 86 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് പഞ്ചസാര വിതരണം ചെയ്യുന്നത് 13 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് സ്‌പെഷ്യല്‍ പഞ്ചസാര മുടങ്ങിയതെന്ന് റേഷനിംഗ് കണ്‍ട്രോളര്‍ ആര്‍ മീന ദ ക്യൂവിനോട് പ്രതികരിച്ചു.
സ്‌പെഷ്യല്‍ പഞ്ചസാര ഇത്തവണ അനുവദിച്ചിട്ടില്ല. പ്രളയമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കാരണം പഞ്ചസാര വാങ്ങാന്‍ പറ്റിയിട്ടില്ല.ആര്‍ മീന
എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കാലത്ത് സ്‌പെഷ്യല്‍ റേഷന്‍ പഞ്ചസാര വിതരണം ചെയ്യാറുണ്ടായിരുന്നു. സ്ഥിരം പഞ്ചസാര വിഹിതവും കുറച്ച് കാലമായിട്ട് കൊടുക്കുന്നുണ്ടായിരുന്നില്ല. എ ഐ വൈ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് 21 രൂപ നിരക്കില്‍ പഞ്ചസാര നല്‍കുന്നത്. പ്രളയ കാലത്ത് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ നല്‍കാനുള്ള പണം കണ്ടെത്താനും സര്‍ക്കാര്‍ പ്രയാസപ്പെടുകയാണ്.