നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് ഒരു രഹസ്യരേഖയും ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. കോടതിയിലെ എ ഡയറി രഹസ്യരേഖയല്ലെന്നും കോടതി പറഞ്ഞു.
ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ വന്നതെങ്ങനയാണെന്നാണ് പ്രോസിക്യൂഷന്‍ ചോദിക്കുന്നത്.
എന്നാല്‍ പ്രോസിക്യൂഷന്‍ ചോര്‍ന്നുവെന്ന് ആരോപിക്കുന്ന ആ രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ രേഖകളാണെന്നും അത് തയ്യാറാക്കുന്നത് ബെഞ്ച് ക്ലര്‍ക്ക് ആണെന്നും കോടതി പറഞ്ഞു.
മാധ്യമങ്ങളും യഥാര്‍ത്ഥ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.
ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ട്. കോടതി ജീവനക്കാരെയും സമാനമായി സ്വാധാനിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നാണ് വിചാരണ കോടതി പറഞ്ഞത്. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന കേസ് പരിഗണിക്കുന്നത് മെയ് ഒന്‍പതിലേക്ക് മാറ്റി.