അറബിക്കടയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മല്‍സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അഞ്ച് ദിവസമാണ് നിയന്ത്രണമുള്ളത്.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. അടുത്ത 24 മണിക്കൂറില്‍ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനിടയുണ്ട്. അടുത്ത 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിക്കുവാന്‍ സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു.
40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് അറബിക്കടല്‍, മാലിദ്വീപ്,ലക്ഷദ്വീപ് മേഖല,കേരള തീരം എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല.
ചൊവ്വാഴ്ച മണിക്കൂറില്‍ 45 മുതല്‍ 55 വരെ (ചില നേരങ്ങളില്‍ 65 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള ലക്ഷദ്വീപ് മേഖല, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍, മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടല്‍,ലക്ഷദ്വീപ് മേഖല,കേരള തീരം, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല.
03-12-2019 ന് മണിക്കൂറില്‍ 45 മുതല്‍ 55 വരെ (ചില നേരങ്ങളില്‍ 65 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല.
04-12-2019 ന് മണിക്കൂറില്‍ 50 മുതല്‍ 60 വരെ (ചില നേരങ്ങളില്‍ 70 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല.
05-12-2019 ന് മണിക്കൂറില്‍ 45 മുതല്‍ 55 വരെ (ചില നേരങ്ങളില്‍ 65 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം