Around us

ഉന്നതരുള്‍പ്പെട്ട ലൈംഗിക പീഡന കേസിലെ മാധ്യമവിലക്കിനെതിരെ നിയമനടപടി വേണം; ആശങ്ക രേഖപ്പെടുത്തി പ്രമുഖര്‍

ഉന്നതരുള്‍പ്പെട്ട ലൈംഗിക പീഡന കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കുന്ന നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി പ്രമുഖര്‍. വിലക്കിനെതിരെ മാധ്യമങ്ങള്‍ കോടതിയെ സമീപിക്കണം. ഇത്തരം മാധ്യമവിലക്കുകള്‍ ലൈംഗികാതിക്രമം നേരിട്ടവര്‍ക്ക് ദോഷകരവും പ്രതികള്‍ക്ക് ഗുണകരമാകുകയുമാണ്.

ബലാത്സംഗ കേസുകളില്‍ വിചാരണ രഹസ്യമായിരിക്കണമെന്നതിനെ മാനിക്കുമ്പോഴും സാക്ഷികള്‍ ഹാജരാകാതിരിക്കുന്നതും മൊഴിമാറ്റവും പ്രതികളുടെ അക്രമാസക്തമായ പെരുമാറ്റങ്ങളും ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കണം. അതിക്രമങ്ങളെ അതിജീവിച്ച് നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുന്നവരുടെയും പൊതുസമൂഹത്തിന്റെയും നന്‍മ മുന്‍നിര്‍ത്തിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.

പ്രതികളുടെ ഭീഷണികള്‍ക്കും ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്കും മുമ്പില്‍ മുട്ടുമടക്കാതെ ഇത്തരം കേസുകള്‍ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു. നീതി ഉറപ്പാക്കുന്നതിനും അതിനുമപ്പുറം, നീതിന്യായനിര്‍വഹണം കഴിയുന്നിടത്തോളം സുതാര്യമായിരിക്കുന്നതിനും വേണ്ടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം

ലൈംഗിക പീഡനങ്ങളിലും അതിക്രമങ്ങളിലും ഉൾപ്പെട്ടിട്ടുള്ള വലിയ സ്വാധീനമുള്ള പ്രതികൾ കേസിന്റെ വിചാരണയെപ്പറ്റി മാധ്യമങ്ങൾ വാർത്ത നൽകുന്നത് വിലക്കുന്ന ഉത്തരവുകൾ കോടതികളിൽ നിന്ന് നേടിയെടുക്കുന്ന പ്രവണത വർദ്ധിച്ച വരികയാണ്. ഇക്കാര്യത്തിൽ നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ ഇന്ത്യയും പ്രമുഖരായ നിരവധി വ്യക്തികളും അങ്ങേയറ്റം ആശങ്കാകുലരാണ്.

ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവർക്കൊപ്പം ഞങ്ങൾ ഐക്യദാർഢ്യത്തോടെ നിലകൊളളുന്നു. അക്രമങ്ങൾ അതിജീവിച്ചവരുടെ സ്വകാര്യതയ്ക്കും അന്തസിനും അങ്ങേയറ്റത്തെ മുൻഗണന നൽകുന്നതോടൊപ്പം തന്നെ, ലൈംഗിക അതിക്രമങ്ങളുടെ വിചാരണയുടെ വിവരങ്ങൾ വസ്തുതാപരമായും ഉത്തരവാദിത്തത്തോടെയും റിപ്പോർട്ട് ചെയ്യുന്നത് നീതി നിർവ്വഹണ പ്രക്രിയയെ ശക്തി പ്പെടുത്താൻ സഹായകമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

വർദ്ധിച്ച വരുന്ന ഈ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഒരു പ്രമുഖനടിക്ക് നേരെ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ലൈംഗികാക്രമണമാണ്. ഈ കേസിന്റെ വിചാരണ എറണാകുളത്തെ ഒരു കോടതിയിൽ നടക്കുകയാണ്. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന നടിയെ 2017 ഫെബ്രുവരിയില്‍ ചിലർ ചേർന്ന് തട്ടിക്കൊണ്ടു പോയി ഓടി കൊണ്ടിരിക്കുന്ന കാറിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തിയവരിൽ പ്രധാനി മലയാള സിനിമാരംഗം അടക്കിവാഴുന്ന സൂപ്പർ താരങ്ങളിൽ ഒരാളാണെന്നാണ് കേരള പൊലീസിന്റെ അന്വേഷണത്തിൽ നിന്നു വെളിപ്പെട്ടത്.

ഈ കേസിന്റെ സ്വകാര്യവിചാരണ (ഇൻ- കാമറ വിചാരണ) 2020 ജനുവരിയിലാണ് തുടങ്ങിയത്. എന്നാൽ 2020 മാർച്ചിൽ വിചാരണയുടെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കുന്ന ഉത്തരവ് പ്രതി കോടതിയിൽ നിന്നു നേടിയെടുത്തു. ഈ ഉത്തരവ് ലംഘിച്ചു എന്നാരോപിച്ചു കൊണ്ട് സപ്തംബറിൽ ഇതേ കോടതിയിൽ പത്തു മാധ്യമസ്ഥാപനങ്ങൾക്കെതിരെയും സിനിമ രംഗത്തെ അഞ്ചു പ്രവർത്തകർക്കെതിരെയും പ്രതി പരാതി നൽകി. ഇതിലെ വാദവും ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.

ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കുന്ന ഉത്തരവുകൾ പ്രതികൾ നേടിയെടുക്കുന്നത് ഇപ്പോൾ ഒരു സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്. സഹപ്രവർത്തകയെ ബലാൽസംഗം ചെയ്ത കേസിൽ ഒരു സീനിയർ എഡിറ്റർ ഗോവയിലെ ഒരു കോടതിയിൽ നിന്ന് ഇങ്ങനെയൊരു ഉത്തരവ് വാങ്ങിയിട്ടുണ്ട്. അതുപോലെ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് കോട്ടയത്തെ സെഷൻസ് കോടതിയിൽ നിന്ന് സമാനമായ ഉത്തരവ് നേടിയിട്ടുണ്ട്.

2019 മാർച്ചിൽ ഒരു രാഷ്ടീയക്കാരനെതിരെ ലൈംഗിക chooshnam ആരോപണം ഉയർന്നുവന്നപ്പോൾ അയാൾ തന്റെ "മാന്യതയെ കളങ്കപ്പെടുത്തുന്നതും " തന്നെ "അവമതിക്കുന്നതും" ആയ വാർത്തകൾ കൊടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു താൽക്കാലിക ഉത്തരവ് 49 മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ബാംഗ്ലൂരിലെ സെഷൻസ് കോടതിയിൽ നിന്ന് നേടിയിരുന്നു.. അടുത്ത മാസം കർണാടക ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. മുംബയിലെ ഒരു വ്യവസായ പ്രമുഖനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണത്തെപ്പറ്റി ലേഖനങ്ങളും അഭിപ്രായങളും എഴുതുന്നത് തടഞ്ഞു കൊണ്ട് 2017 ൽ പുറപ്പെടുവിച്ച ഒരു ഉത്തരവ് ദൽഹി ഹൈക്കോടതി 2020 ജൂലായിൽ റദ്ദു ചെയ്തു. സുപ്രീം കോടതിയിലെ ഒരു മുൻജഡ്‌ജി ക്കെതിരെ ഒരു ടെയ്നിഅഭിഭാഷക നൽകിയ പരാതിയുടെ വാർത്ത കൊടുക്കുന്നതിനെതിരെ ദൽഹി ഹൈക്കോടതി 2014 ൽ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

ഈ വർഷം തുടക്കത്തിൽ ഒരു രാജ്യസഭാംഗത്തിന്റെ മകനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നപ്പോൾ അതിനെപ്പറ്റി ലേഖനങ്ങൾ എഴുതുന്നതിനെതിരെ ദൽഹിയിലെ ഒരു കോടതി പല പ്രസിദ്ധീകരണങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. തനിക്കെതിരെ പരാതിപ്പെട്ട വ്യക്തിക്കെതിരെയും ചില പ്രസിദ്ധീകരണങ്ങൾക്കെതിരെയും മാനനഷ്ടത്തിനു കേസുകൊടുക്കയും ചെയ്തു അയാൾ.

ബലാൽസംഗക്കേസുകളുടെ വിചാരണ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മധ്യമങളെ വിലക്കാൻ പ്രതികൾ നടത്തുന്ന ഉദ്യമങ്ങൾ മാധ്യമ പ്രവർത്തനത്തിനു തന്നെ വലിയൊരു വെല്ലുവിളിയായി മാറുകയാണ്.

നടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നു പറയുന്ന കേസിൽ "സ്വകാര്യമായി നടക്കുന്ന വിചാരണയെപ്പറ്റി നിരന്തരം വാർത്ത കൊടുക്കുന്ന നിയമ വിരുദ്ധ പ്രവർത്തനത്തിലൂടെ" തന്റെ സൽപ്പേരു തകർക്കാൻ മാധ്യമങ്ങൾ മന:പൂർവ്വം ശ്രമിക്കകയാണെന്നും അത് ന്യായമായ വിചാരണയ്ക്കുള്ള തന്റെ അവകാശങ്ങൾക്കു വിരുദ്ധമാണെന്നും കുറ്റാരോപിതനായ മലയാള സിനിമാനടൻ കോടതിയിൽ പരാതി നൽകിയതായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോടതിയിൽ അയാൾ നൽകിയ പരാതി തന്നെ മതി ഇക്കാര്യത്തിലെ വിരോധാഭാസം മനസ്സിലാകാൻ .ലൈംഗിക പീഡന കേസുകളിൽ വിചാരണ സ്വകാര്യമായിരിക്കണമെന്ന് ക്രിമിനൽ നടപടിക്രമത്തിലെ 327 (2) വകുപ്പ് പറയുന്നു; കോടതിയിൽ നിന്നു മുൻകൂട്ടി അനുവാദം വാങ്ങാതെ വിചാരണയെ പറ്റിയുള്ള വാർത്തകൾ കൊടുക്കരുത് എന്ന് 327 (3) പറയുന്നു. ഈ വ്യവസ്ഥകൾ കൊണ്ടുവന്നത്, ലൈംഗികാതിക്ര മങ്ങൾ അതിജീവിക്കുന്ന സ്ത്രീകളെ അപമാനിക്കുകയും, അവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. അല്ലാതെലൈംഗികാതിക്രമകുറ്റം ആരോപിക്കപ്പെട്ട ഒരാളുടെ സൽ പേര് സംരക്ഷിക്കാനല്ല.

സ്ത്രീകൾക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചെയ്തവർ ഇത്തരം നിയമങ്ങളുടെ സംരക്ഷണം തേടുന്നതിൽ ഞങ്ങൾക്ക് വലിയ ആശങ്കയും അസ്വസ്ഥതയുമുണ്ട്. കേസിന്റെ ഗതിയും പൊതുജനാഭിപ്രായവും മാറ്റിമറിക്കാൻ കഴിയുന്നവരാണ് സ്വാധീനമുള്ള ഇക്കൂട്ടർ.

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു

നടിയുടെ കേസിൽ കുറ്റാരോപിതനായ സിനിമാ നടൻ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീതിക്കാനും ശ്രമിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. അയാൾക്ക് അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദു ചെയ്യാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. " കേസിലെ മുഖ്യപ്രതികളിലൊരാളായ ഈ നടനെതിരെ മുമ്പ് മൊഴി നൽകിയ പലരും പിന്നീട് കോടതിയിൽ മൊഴിമാറ്റിയതായി പ്രോസിക്യൂഷൻ പറയുന്നു. കേസിലെ പ്രധാന സാക്ഷി വരെ മൊഴി thiruthi. കുറ്റാരോപിതനായ നടൻ കേസിലെ മറ്റൊരു പ്രതിയായ . പൾസർ സുനിയുമായി ടെന്നീസ് ക്ലബ്ബിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നത് താൻ കണ്ടു എന്നു മൊഴി നൽകിയ ഒരാളെ തൃശൂരിലെ ഒരു അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചതായും നടന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ പറയുന്നു " എന്ന് മലയാള മനോരമ ഓൺലൈനിൽ 15.സപ്തംബർ, 20 നു വന്ന ഒരു റിപ്പോർട്ടിൽ പറയുന്നു.

താൻ മുൻപ് നൽകിയ മൊഴിമാറ്റണമെന്നു ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളിൽ ഒരാൾ സപ്തംബർ അവസാനം പൊലീസിൽ പരാതി നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതു മാത്രമല്ല. കേസിലെ സാക്ഷികൾ മൊഴിമാറ്റുന്നതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ട പല മലയാള സിനിമാ പ്രവർത്തകർക്കുമെതിരെ കുറ്റാരോപിതനായ നടൻ വക്കീൽ നോട്ടീസ് അയച്ചതായും അറിയുന്നു.

വിലക്കുത്തരവുകളും ഉത്തരവാദിത്തമുള്ള റിപ്പോർട്ടിങ്ങും:

ആണധികാരം വലിയ തോതിൽ നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ഒരു പരിധി വരെ അവബോധം സൃഷ്ടിക്കുന്നതിൽ സ്ത്രീകളുടെ അവകാശങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ വിജയിച്ചിട്ടുണ്ടന്ന കാര്യം എടുത്തു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലൈംഗികാതിക്രമങ്ങൾ തുടരുന്നവർക്കെതിരെ നടപടികളെടുക്കാൻ ഭരണകൂടങ്ങൾക്കും പൊലീസിനും മേൽ സമ്മർദ്ദം ചെലുത്താൻ സഹായകമാകുന്നത് ഇത്തരത്തിൽ പ്രബുദ്ധരായ പൊതുജനങ്ങളും ചുമതലാ ബോധമുള്ള മാധ്യമങ്ങളുമാണ്. വാർത്തകളും വിവരങ്ങളും ലഭ്യമല്ലാതെ വന്നാൽ സമൂഹത്തിൽ അഭിപ്രായ രൂപീകരണം അസാദ്ധ്യമാകും. സാമൂഹ്യമാധ്യമങളെയും വാർത്താ മാധ്യമങ്ങളെയും ഞെരുക്കിയൊതുക്കാൻ ലൈംഗിക അതിക്രമക്കേസുകളിലെ പണവും സ്വാധീനവുമുള്ള പ്രതികൾ ശ്രമിക്കുന്നത് അതുകൊണ്ടാണ്. നിലവിലുള്ള വ്യവസ്ഥിതിയുടെ വലിയൊരു ഭാഗം അവർക്കൊപ്പമാണെന്നു ഓർക്കേണ്ടതുണ്ട്..

ബലാൽസംഗക്കേസുകളിൽ വിചാരണ സ്വകാര്യമായി നടക്കേണ്ടതിന്റെ ആവശ്യകതയെ ഞങ്ങൾ മാനിക്കുന്നു. അതേസമയം, "കോടതിയുടെ മുൻകൂർ അനുവാദത്തോടെ " ഇത്തരം വിചാരണകളുടെ വാർത്തകൾ പരിമിതമായ രീതിയിൽ നൽകാൻ ക്രിമിനൽ നടപടിക്രമങ്ങളുടെ 327 ( 3 ) വകുപ്പിൽ വ്യവസ്ഥയുണ്ടല്ലോ. നിരുത്തരവാദപരമായ മാധ്യമ പ്രവർത്തനത്തിനെതിരെ കോടതികൾ പുലർത്തുന്ന ജാഗ്രത ഞങ്ങൾ മനസ്സിലാക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതേസമയം, ഇത്തരം കേസുകളിൽ സാക്ഷികളുടെ അസാന്നിദ്ധ്യം, മൊഴിമാറ്റം, വാദികൾക്കെതിരെയുള്ള പ്രതികളുടെ അക്രമാസക്തമായ പെരുമാറ്റങ്ങൾ തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങൾ ഉത്തരവാദപ്പെട്ട രീതിയിൽ റിപ്പോർട്ട് ചെയ്യുന്നത് അതിക്രമങ്ങൾക്ക് ഇരകളാകുന്നവരുടെയും വെല്ലുവിളികളെ അതിജീവിച്ച് നീതിക്കു വേണ്ടി കോടതിയെ സമീപിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും നന്മ മുൻ നിർത്തി അനുവദിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

ഇത്തരത്തിൽ വാർത്തകൾ നൽക്കുന്നതിൽ നിന്നു മാധ്യമങളെ വിലക്കുന്ന ഉത്തരവുകൾ, ആൺകോയ്മ നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ, ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർക്ക് ദോഷകരവും പ്രതികൾക്ക് ഗുണകരവുമായി മാറും.

ഇത്തരം ഉത്തരവുകളാൽ നിശ്ശബ്രാക്കപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ അതിനെതിരെ കോടതിയെ സമീപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

പ്രതികളുടെ ഭീഷണികൾക്കും ഭയപ്പെടുത്തൽ തന്ത്രങ്ങൾക്കും മുമ്പിൽ മുട്ടുമടക്കാതെ ഇത്തരം കേസുകൾ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തുടർന്നും റിപ്പോർട്ട് ചെയ്യണമെന്ന് ഞങ്ങൾ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു. നീതി, നമുക്ക് എല്ലാവർക്കുമറിയുന്നതു പോലെ, ലഭ്യമാകുക തന്നെ വേണം. അതിനുമപ്പുറം, നീതിന്യായനിർവഹണം കഴിയുന്നിടത്തോളം സുതാര്യമായിത്തന്നെ നടക്കുന്നുവെന്ന് നാം ഉറപ്പ് വരുത്തേണ്ടതുമുണ്ട്.

Signed:

Sugathakumari, Poet and activist

KR Meera, Writer

Aleyamma Vijayan, SakhiKerala

J Devika, Feminist historian

Viji Palithodi, Activist

Mercy Alexander, SakhiKerala

Dr Meera Velayudhan, Policy Analyst

V Geetha, Feminist historian

Janaki Nair, Historian

Nivedita Menon, Professor, JNU

Kalpana Kannabiran, Director, CSD

Anitha Thambi, Poet

VM Girija, Poet

Prof Mary E John, Centre for Women's Development Studies

Sreerekha Sathi, International Institute of Social Studies, The Hague

Darshana S. Mini, Assistant Professor, University of Wisconsin-Madison

Jayasree Kalathil, Survivor Research, London and translator

Rekha Raj, Feminist thinker, activist

Janaki Abraham, Sociologist and Professor

K Satchidanandan, Writer

BRP Bhaskar, Senior journalist

NS Madhavan, Writer

Sashi Kumar, Senior journalist

Vinod K Jose, Executive Editor, The Caravan

Josy Joseph, Editor, Azhimukham

Manu Pillai, Author

Anwar Ali, Poet

Members of the Network of Women in Media, India:

Aditi Bhaduri; Ammu Joseph; Anna MM Vetticad; Annie Thomas; Anumeha Yadav; Anupama Venkiteswaran; Avantika Mehta; Dhanya Rajendran; Freny Manecksha; Geeta Seshu; Gita Bakshi; Gita Aravamudan; Jane Borges; Kalpana Sharma; Karuna John; Laxmi Murthy; Leela Solomon; Leena Reghunath; Malini Subramaniam; M Sarita Varma; M Suchithra; Neeta Kolhatkar; Neha Dixit; Nikhila Henry; Nisha Susan; Namita Bhandare; Padmaja Shaw; Padmalatha Ravi; Prachi Pinglay; Rajashri Dasgupta; Ranjona Banerji; Revathi Siva Kumar; Revati Laul; Rohini Mohan; Ruhani Kaur; Sajini Sahadevan; Sameera Khan; Sandhya Srinivasan; Saraswathi Nagarajan; Saritha Balan; Shahina KK; Sharda Ugra; Shobha SV; Vinita Vishwas Deshmukh.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT