നീറ്റ് പരീക്ഷാ വിവാദത്തിൽ കുട്ടികളുടെ പരിശോധന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ.
ആയൂർ മാർത്തോമ കോളേജിലെ ജീവനക്കാരായ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരാണ് സുരക്ഷ ഏജൻസിക്കെതിരെ രംഗത്ത് വന്നത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
കുട്ടികളുടെ വസ്ത്രത്തിൽ ലോഹഭാഗം ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാർ നിർദേശിച്ചുവെന്നും ഇതിനാലാണ് വസ്ത്രം മാറാൻ മുറി തുറന്നു കൊടുത്തതെന്നും അറസ്റ്റിലായ ജീവനക്കാർ പറഞ്ഞു.
സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെയുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ അഞ്ച് പേർക്കും ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ബ്രേസിയറിലെ മെറ്റൽ ഹൂക്ക് ചൂണ്ടിക്കാട്ടിയാണ് കൊല്ലം ആയൂർ മാർ തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വെച്ച് പരീക്ഷ എഴുതിയ പെൺകുട്ടിയോട് അടിവസ്ത്രം അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടത്. വിഷയത്തിൽ പെൺകുട്ടിയുടെ കുടുംബം കൊല്ലം എസ്.പി പരാതി നൽകിയിട്ടുണ്ട്.
അടിവസ്ത്രം അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടതിന് പുറമെ വസ്ത്രം ഒരുമിച്ച് കൊവിഡ് 19 പ്രോട്ടോക്കോൾ പോലും പാലിക്കാതെ കുട്ടിയിടുകയായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.https://www.youtube.com/watch?v=QGpO9RcLrag